ഖത്തറിൽ ഇത് മാമ്പഴക്കാലം; 75 ലധികം വെറൈറ്റിയുമായി ലുലുവിന്റെ മാംഗോ മാനിയ
കേരളത്തിൽ എങ്ങും ഇപ്പോൾ മാമ്പഴക്കാലമാണ്. പഴുത്ത് തുടങ്ങിയ മാമ്പഴത്തിന്റെ രുചിക്ക് പിന്നാലെയാണ് കേരളീയർ. ഈ സമയത്ത് മലയാളികളായ പ്രവാസികൾ എങ്ങിനെ വെറുതെയിരിക്കും. മാമ്പഴത്തിന്റെ കൊതി നാവിൻ തുമ്പിൽ നിൽക്കുന്നുണ്ടോ, എങ്കിൽ ഒട്ടും മടിക്കേണ്ട. ലുലു നിങ്ങൾക്കായി ഇതാ മാമ്പഴക്കാലം തന്നെ ഒരുക്കിയിരിക്കുന്നു.
‘മാംഗോ മാനിയ 2023’ ലൂടെ 12 രാജ്യങ്ങളിൽ നിന്നുള്ള 75-ലധികം ഇനങ്ങളുമായി മാമ്പഴത്തോട്ടം തന്നെ ഒരുക്കിയിരിക്കുകയാണ് ലുലു. ഇന്ത്യ, ശ്രീലങ്ക, തായ്‌ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, കെനിയ, കൊളംബിയ, വിയറ്റ്‌നാം, ഉഗാണ്ട, യെമൻ, കോസ്റ്റാറിക്ക, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മാമ്പഴ പ്രിയർക്ക് ഇനി കേരളത്തിൽ നിന്നുള്ള മാമ്പഴങ്ങൾക്ക് പുറമെ ലോകത്തെ തന്നെ മാമ്പഴങ്ങൾ ആസ്വദിക്കാം.
മാമ്പഴത്തിന് പുറമെ വിവിധ മാമ്പഴ മധുരപലഹാരങ്ങൾ മുതൽ കറികൾ, അച്ചാറുകൾ, സ്മൂത്തികൾ, സലാഡുകൾ തുടങ്ങിയവയും വിൽപ്പനക്കുണ്ട്. മാംഗോ ചിയ പുഡ്ഡിംഗ്, മാംഗോ ബർഫി, മാംഗോ ലസ്സി, മാംഗോ റൈത സാലഡ്, മാമ്പഴ പേസ്ട്രി സ്ലൈസ്, മാംഗോ മാമ്പഴ സാലഡ്, മാംഗോ മഫിൻസ് തുടങ്ങിയ മാമ്പഴ വിഭവങ്ങയുടെ കലവറ ഒരുക്കി മാമ്പഴ പ്രിയരെ സ്വാഗതം ചെയ്യുകയാണ് ലുലു.
അൽഫോൻസോ, മാംഗോ കൊളംബിയ, രാജപുരി, ദിൽപശാന്ത്, ബദാമി, മാംഗോ യെമൻ, തൊട്ടാപുരി,ഫിലിപ്പീൻസ് മാമ്പഴം, നീലം തുടങ്ങി കേരളത്തിന്റെ മൂവാണ്ടൻ മാമ്പഴം വരെ ലുലുവിൽ ചെന്നാൽ കുറഞ്ഞ വിലക്ക് വാങ്ങാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."