HOME
DETAILS

നടിയെ അക്രമിച്ച കേസ് മെമ്മറി കാര്‍ഡിന്റെ ഉത്തരവാദിത്വം കോടതിക്ക് തന്നെയെന്ന് ഹൈക്കോടതി

  
backup
June 30 2022 | 07:06 AM

%e0%b4%a8%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%86%e0%b4%ae


കൊച്ചി
നടിയെ അക്രമിച്ച കേസില്‍ കോടതിയുടെ കസ്റ്റഡിയിലിരിക്കുന്ന മെമ്മറി കാര്‍ഡിന്റെ ഉത്തരവാദിത്വം കോടതിക്ക് തന്നെയെന്ന് ഹൈക്കോടതി. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയതിനാല്‍ പരിശോധനക്കയക്കണമെന്ന പ്രോസിക്യൂഷന്‍ ഹരജിയിലെ വാദത്തിനിടെയാണ് ജസ്റ്റിസ് ബച്ചുകുര്യന്‍ തോമസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
അതില്‍ പ്രോസിക്യൂഷന്‍ ആരോപണമുന്നയിക്കരുതെന്നും കോടതി ഓര്‍മിപ്പിച്ചു.എന്നാല്‍ പ്രോസിക്യൂഷന്‍ അത്തരം കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്നും മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്നതാണ് ആവശ്യമെന്നും ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.


നടിയെ അക്രമിച്ച കേസിലെ മെമ്മറി കാര്‍ഡിലെ ഹാഷ്‌വാല്യു മാറിയെന്ന് പറയുന്നതെങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും വിഡിയോ ഫയലുകളിലെ ഹാഷ്‌വാല്യു മാറിയിട്ടില്ലല്ലോയെന്നായിരുന്നു കോടതിയുടെ ചോദ്യം.എന്നാല്‍ കോടതിയും അന്വേഷണ ഉദ്യോഗസ്ഥരും വിഷയത്തില്‍ വിദഗ്ധരല്ലാത്തതിനാല്‍ വിദഗ്ധര്‍ക്ക് മാത്രമേ ഇക്കാര്യം മനസിലാക്കാന്‍ കഴിയുവെന്നാണ് ഡി.ജി.പി ഇതിന് മറുപടി നല്‍കിയത്.അതിനാല്‍ മെമ്മറി കാര്‍ഡ് ലാബിലയച്ച് പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.ഇന്ന് രാവിലെ വീണ്ടും ഹരജി പരിഗണിക്കാമെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും സീനിയര്‍ അഭിഭാഷകന്‍ ഹാജരാകാന്‍ സമയം അനുവദിക്കണമെന്ന് നടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കാന്‍ മാറ്റി.മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്ക് വീണ്ടും അയക്കുന്നതിന് നടന്‍ ദിലീപ് എതിര്‍പ്പറിയിച്ചിരുന്നു. അനാവശ്യ കാലതാമസം മാത്രമാണ് ഇതുണ്ടാക്കുകയെന്നാണ് ദിലീപിന്റെ വാദം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago