HOME
DETAILS
MAL
വനിതാ കണ്ടക്ടറുടെ കൊലപാതകം സംശയം മൂലമെന്ന് വെളിപ്പെടുത്തല്‍
backup
August 22 2016 | 20:08 PM
കൊല്ലം: കെ.എസ്.ആര്.ടി.സി വനിതാ കണ്ടക്ടറായ ടോമി ബ്രിയര്ലിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭാര്യയിലുള്ള സംശയവും താന്‍ ആവശ്യപ്പെട്ടിട്ടും ജോലി രാജിവയ്ക്കാത്തതിലുള്ള ദേഷ്യവും മൂലമെന്ന് ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍.
കൊലപാതകത്തിനു ശേഷം അമിതമായി ഉറക്കഗുളിക കഴിച്ചു ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ് ബാബുവിനെ കഴിഞ്ഞ ദിവസം പൊലിസ് ചോദ്യം ചെയ്തു.
ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ചവറ സി.ഐ ഗോപകുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. കപ്പലില്‍ സീമേനായി ജോലിചെയ്യുന്ന ബാബു കൊലപാതകത്തിനായി ലണ്ടനില്‍ നിന്നാണ് കത്തി വാങ്ങിയത്.
കപ്പല്‍ സിങ്കപ്പൂരിലെത്തിയപ്പോള്‍ കത്തിയുമായി നാട്ടിലേക്കു പുറപ്പെട്ടു. പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യയെ
അനുനയത്തില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."