ജാനുവിന് സാമ്പത്തികസഹായം നല്‍കിയത് സുതാര്യമായ രീതിയില്‍: സി.കെ ശശീന്ദ്രന്
കല്‍പ്പറ്റ: സി.കെ ജാനുവിന് സാമ്പത്തികസഹായം നല്കിയതും അവര്‍ തിരിച്ചുതന്നതും തീര്‍ത്തും സുതാര്യമായ രീതിയിലാണ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.കെ ശശീന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു.
സി.കെ ജാനു എല്‍.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിച്ച 2019 ഒക്ടോബറിലാണ് സാമ്പത്തിക സഹായം ആവശ്യപ്പെട്ടത്. അവരുടെ വാഹനവുമായി ബന്ധപ്പെട്ടായിരുന്നു പണത്തിന്റെ ആവശ്യം. കല്‍പ്പറ്റയിലെ ഡ്രൈവേഴ്സ് കോ ഓപറേറ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് വായ്പ നല്കാന് ശ്രമിച്ചു.
എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല.
തുടര്‍ന്നാണ് കേരള ബാങ്കിലെ തന്റെ അക്കൗണ്ടില്‍നിന്നും ഒക്ടോബര്‍ 25ന് വായ്പയായി മൂന്ന് ലക്ഷം രൂപ ചെക്ക് മുഖേന നല്‍കിയത്. തിരിച്ചുതരുമെന്ന വ്യവസ്ഥയില്‍ തന്നെയാണ് നല്കിയതും.
ഇതുപ്രകാരം ഒന്നരലക്ഷം രൂപ 2020 ജൂലൈ ആറിനും ബാക്കിയുള്ള ഒന്നരലക്ഷം 2021 മാര്‍ച്ച് ഒന്‍പതിനും തിരിച്ചുതന്നു.
അക്കൗണ്ട് വഴിയാണ് രണ്ട് തവണയും പണം തന്നത്. മറിച്ചുള്ള ആരോപണം തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണെന്നും സി.കെ ശശീന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."