പാര്‍ട്ടി നേതാക്കളെയാണ് വിളിച്ചത്, സി.പി.എം ജനറല്‍ സെക്രട്ടറിക്ക് ക്ഷണമുണ്ട്; സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് പിണറായിയെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി കെ.സി
പാര്‍ട്ടി നേതാക്കളെയാണ് വിളിച്ചത്, സി.പി.എം ജനറല്‍ സെക്രട്ടറിക്ക് ക്ഷണമുണ്ട്; സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് പിണറായിയെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി കെ.സി
ബംഗളൂരു: കര്‍ണാടകയില്‍ അധികാരത്തില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് പിണറായിയെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി കെ.സി വെണുഗോപാല്‍. പാര്‍ട്ടി നേതാക്കളെയാണ് വിളിച്ചതെന്നും സി.പി.എം ജനറല്‍ സെക്രട്ടറിക്ക് ക്ഷണമുണ്ടെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രാജ്യത്തെ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ക്ഷണമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവരെയാണ് ക്ഷണിച്ചിട്ടുള്ളത്.
ഇവര്‍ക്ക് പുറമെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
ശനിയാഴ്ച നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും അധികാരമേല്‍ക്കും. ഇവര്‍ക്കൊപ്പം 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."