കാപ്പെക്‌സ് ഫാക്ടറികള്‍ തുറന്നു; തൊഴിലാളികള്‍ക്ക് ആശ്വാസം
കൊല്ലം: ഇടനിലക്കാരെ ഒഴിവാക്കി തോട്ടണ്ടി നേരിട്ട് ഇറക്കുമതി ചെയ്ത് കാപ്പെക്‌സിന്റെയും കശുവണ്ടി വികസന കോര്‍പറേഷന്റെയും ഫാക്ടറികള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
പെരുമ്പുഴ കാപ്പെക്‌സ് ഫാക്ടറി അങ്കണത്തില്‍ കാപ്പെക്‌സ് ഫാക്ടറികളുടെ പുനര്‍പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കശുവണ്ടി വ്യവസായ മേഖലയില്‍ ശക്തമായി ഇടപെടാന്‍ കഴിയുന്ന സ്ഥാപനങ്ങളായി ഇവ രണ്ടും മാറ്റിയെടുക്കുക്കേണ്ടതുണ്ട്. നേരിട്ടുള്ള കശുവണ്ടി ഇറക്കുമതിക്ക് കോര്‍പറേഷനും കാപ്പെക്‌സും കൂട്ടായി പ്രവര്‍ത്തിക്കണം. കശുവണ്ടി ഇറക്കുമതി ചെയ്യുന്നതിനുവേണ്ട പണം സര്‍ക്കാര്‍ ലഭ്യമാക്കും.
ഇന്നു മുതല്‍ കാപ്പെക്‌സിന്റെ പത്തു ഫാക്ടറികളും തുറന്നു പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ഓണം കഴിഞ്ഞ് നേരിട്ട് തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിന് രണ്ടു മാനേജ്‌മെന്റുകളും നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ അധ്യക്ഷയായി. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, മുന്‍ എം.എല്‍.എ എ.എ അസീസ്, മാനേജിങ് ഡയറക്ടര്‍ ആര്‍ രാജേഷ്, ഫാക്ടറി മാനേജര്‍ ഹസീനാ
ബീവി ട്രേഡ് യൂനിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."