ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് വയോധികനെ മര്‍ദിച്ച സംഭവം ദൃശ്യങ്ങള്‍ പുറത്തുവിട്ട എസ്.പി നേതാവിനെ യു.പി പൊലിസ് അറസ്റ്റുചെയ്തു
അറസ്റ്റ് വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന വിഡിയോ പങ്കുവച്ചെന്ന പേരില്‍
ന്യൂഡല്‍ഹി: ഗാസിയാബാദിലെ ലോനിയില് വയോധികനെ തട്ടിക്കൊണ്ടുപോയി ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ക്രൂരമര്‍ദനത്തിനിരയാക്കിയ സംഭവം പുറത്തുകൊണ്ടുവന്ന രാഷ്ട്രീയപ്രവര്‍ത്തകനെ യു.പി പൊലിസ് അറസ്റ്റ് ചെയ്തു. സമാജ്വാദി പാര്‍ട്ടി നേതാവ് ഉമ്മേദ് പഹല്‍വാന്‍ ഇദ്രീസിയെയാണ് യു.പി പൊലിസ് ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തത്. കൂടെ അദ്ദേഹത്തിന്റെ സുഹൃത്ത് ഗുല്‍ഷാനെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മര്‍ദനമേറ്റ അബ്ദുല്‍ സമദ് സെയ്ഫി ഇക്കാര്യം വിവരിക്കുകയും പൊട്ടിക്കരയുകയും ചെയ്യുന്ന വിഡിയോയില്‍ കൂടെയിരിക്കുന്നതും അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നതും ഉമ്മേദ് പഹല്‍വാനാണ്.
ഈ വിഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതിന് ട്വിറ്ററിനും മാധ്യമപ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരേ ഗാസിയാബാദ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ട്വിറ്റര്‍ എം.ഡിക്ക് സമന്‍സയക്കുകയും ചെയ്തു. പിന്നാലെ ബുധനാഴ്ച ഉമ്മേദിനെതിരേ മറ്റൊരു എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന വിഡിയോ ഷൂട്ട് ചെയ്തു സമൂഹമാധ്യമത്തില്‍ പങ്കുവച്ചെന്നാരോപിച്ചാണ് ഉമ്മേദിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ഉദ്ദേശത്തോടെയാണ് വിഡിയോ ഷൂട്ട് ചെയ്തതെന്നാണ് പൊലിസ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."