HOME
DETAILS
MAL
കോഴിക്കോട് സ്വദേശി സഊദിയിൽ ഉറക്കത്തിൽ മരണപ്പെട്ടു
backup
June 30 2022 | 09:06 AM
റിയാദ്: സഊദിയിലെ റിയാദിൽ മലയാളി ഉറക്കത്തിൽ മരിച്ചു. കോഴിക്കോട് കൂടരഞ്ഞി സ്വദേശി അബ്ദുറഹ്മാൻ പൂളക്കച്ചാലിൽ (ബാപ്പൂട്ടി, 51) ആണ് റിയാദിലെ അസീസിയയിൽ താമസസ്ഥലത്ത് വെച്ച് ഉറക്കത്തിൽ മരണപ്പെട്ടത്.
ഉറക്കത്തിനിടെ ഹൃദയാഘാതം ഉണ്ടായതാണ് മരണ കാരണം. 25 വർഷമായി സഊദിയിൽ പ്രവാസിയായ അബ്ദുറഹ്മാൻ ലോൻഡ്രി ജീവനക്കാരനാണ്. എട്ട് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്.
പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: ഖദീജ. ഭാര്യ: ഹഫ്സത്. മക്കൾ: ഹസ്ന, മുഹമ്മദ് ഷാഫി, മുഹമ്മദ് റാഫി. മരുമകൻ: റംഷി പൂവാട്ട്പറമ്പ്.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തുവൂരിനോപ്പം സാമൂഹ്യ പ്രവർത്തകർ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."