ഷിന്‍ഡെ മുംബൈയിലെത്തി; ഫഡ്നാവിസിനൊപ്പം ഗവര്‍ണറെ കാണും; സത്യപ്രതിജ്ഞ ഇന്ന്
മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മുഖ്യമന്ത്രിയായേക്കും. വിമതകലാപത്തിന് ചുക്കാന്‍ പിടിച്ച ഏക്നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന. ഇന്ന് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കും.
മുംബൈയില്‍ തിരിച്ചെത്തിയ ഷിന്‍ഡെ, ഫഡ്നാവിസുമായി കൂടിക്കാഴ്ച്ച നടത്തിയതിനുശേഷമാവും ഗവര്‍ണറെ കാണുക. പുതിയ മുഖ്യമന്ത്രിയായി ഫഡ്നാവിസ് ജൂലൈ ഒന്നിന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
ബുധനാഴച്ച രാത്രിയാണ് ഉദ്ധവ് രാജി സമര്‍പ്പിച്ചത്.ശിവസേനയ്ക്കുള്ളില്‍ ഷിന്‍ഡെയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട വിമതരുടെ കലാപമാണ് മഹാവികാസ് അഘാടി സര്‍ക്കാരിന്റെ പതനത്തിനും ഉദ്ധവ് താക്കറേയുടെ രാജിക്കും വഴിവെച്ചത്.
ശിവസേനാ വിമതരും ബിജെപിയും അവര്ക്കൊപ്പമുളളവരും ചേരുമ്പോള്‍ 162 പേരാകും. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 144 പേരുടെ പിന്തുണയാണ്. ബിജെപിക്ക് 27, ഷിന്‍ഡെ പക്ഷത്തിനു 15 വീതം മന്ത്രിമാരുണ്ടാകുമെന്നാണു സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."