HOME
DETAILS
MAL
വിവാഹം ലളിതം; നിര്‍ധനരെ സഹായിച്ച് നവദമ്പതികള്‍ മാതൃകയായി
backup
August 22 2016 | 22:08 PM
വണ്ടിത്താവളം: വിവാഹത്തിന്റെ ചെലവുകള്‍ കുറച്ച് പാലിയേറ്റിവ് കെയര്‍ ചികിത്സയിലുള്ള 22 നിര്‍ധന കുടുംബങ്ങള്‍ക്ക് അരിയും ഭക്ഷ്യസാധനങ്ങളുടമടങ്ങിയ കിറ്റ് വിതരണം ചെയ്ത് ദമ്പതികള്‍ മാതൃകയായി. പട്ടഞ്ചേരി പഞ്ചായത്തിലെ അണക്കാട് പരേതനായ കണ്ടു-മീനാക്ഷി ദമ്പതികളുടെ മകന്‍ കെ. സഹദേവന്‍, കരിപ്പോട് പ്ലാപ്പുള്ളി ബാലന്‍- ലത ദമ്പതികളുടെ മകള്‍ ബി. ലിജി എന്നിവരുടെ വിവാഹമാണ് സമൂഹത്തിന് മാതൃകയായത്. ആറാംപാടം ജി.എല്‍.പി. സ്‌കൂളില്‍ നടന്ന വിവാഹ ചടങ്ങിനുശേഷം പഞ്ചായത്തിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സഹായം നല്‍കിയശേഷമാണ് ഇവര്‍ വീടുകയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."