വിഷയത്തില്‍ സൂക്ഷ്മത പാലിക്കണം; ഗ്യാന്‍വാപി സര്‍വേക്ക് സുപ്രീംകോടതിയുടെ സ്റ്റേ
വിഷയത്തില്‍ സൂക്ഷ്മത പാലിക്കണം; ഗ്യാന്‍വാപി സര്‍വേക്ക് സുപ്രീംകോടതിയുടെ സ്റ്റേ
ന്യൂഡല്‍ഹി: ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദുത്വ വാദികള്‍ ശിവലിംഗമെന്ന് ആരോപിക്കുന്ന നിര്‍മിതിയുടെ പ്രായമറിയാന്‍ നടത്തുന്ന പരിശോധനക്ക് സുപ്രീംകോടതി സ്റ്റേ. ഈ വിഷയത്തില്‍ സൂക്ഷ്മതയോടെ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കാര്‍ബണ്‍ ഡേറ്റിങ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നടപടി സ്‌റ്റേ ചെയ്തിരിക്കുന്നത്. പള്ളിയിലെ നിര്‍മിതിയുടെ പ്രായമറിയാന്‍ ശാസ്ത്രീയ പരിശോധന നടത്തണം എന്ന് നേരത്തെ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിട്ടിരുന്നു. ഇതിന് എതിരെ വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയുടെ നടത്തിപ്പുകാരായ അന്‍ജുമാന്‍ ഇസ്‌ലാമിയ മസ്ജിദ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.
അടുത്ത വാദം കേള്‍ക്കുന്നതു വരെ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത് നിര്‍ത്തി വെക്കണമെന്നാണ് ഉത്തരവ്. കേന്ദ്ര സര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും ശിവലിംഗത്തിന്റെ നിര്‍ദിഷ്ട ശാസ്ത്രീയ സര്‍വേ താല്‍ക്കാലികമായി മാറ്റിവെക്കാന്‍ സമ്മതിച്ചിട്ടുണ്ട്. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപിപള്ളി, 1980 കളിലും 90 കളിലും ബി ജെ പി ഉയര്‍ത്തിയ അയോധ്യ, മഥുര വിഷയങ്ങളിലേതിന് സമാനമാണ്. രാമജന്മഭൂമിബാബറി മസ്ജിദ് വിഷയത്തില്‍ ക്ഷേത്രത്തിന് അനുകൂലമായ സുപ്രീം കോടതി വിധി വന്നതോടെയാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്യാന്‍വാപി തര്‍ക്കം വീണ്ടും രൂക്ഷമായത്.
17ാം നൂറ്റാണ്ടില്‍ മുസ്ലീം ഭരണാധികാരികള്‍ ഹിന്ദു ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് ഹിന്ദുത്വവാദികള്‍ പറയുന്നത്.ഗ്യാന്‍വാപി മസ്ജിദിന്റെ മുഴുവന്‍ സ്ഥലവും ശാസ്ത്രീയമായി പരിശോധിക്കണം എന്നാണ് ഇവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. സുപ്രീം കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും വാരണാസി കോടതിയിലും നിരവധി ഹര്‍ജികള്‍ ഇതുമായി ബന്ധപ്പെട്ട് പരിഗണനക്കായി കിടക്കുന്നുണ്ട്. കാശി വിശ്വനാഥക്ഷേത്രത്തിന് സമീപത്തെ ഗ്യാന്‍വാപി പള്ളിയില്‍ കോടതി ആവശ്യപ്പെട്ടപ്രകാരം അഭിഭാഷകസംഘമാണ് 2022 മേയ് മാസം സര്‍വേ നടത്തിയത്. ഗ്യാന്‍വാപി പള്ളി മാനേജ്‌മെന്റ് കമ്മിറ്റിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹമ്മദി ആണ് ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."