രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു
രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു
ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ടുകള്‍ രാജ്യത്ത് പിന്‍വലിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് തീരുമാനം. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. നോട്ടുകളുടെ നിയമപ്രാബല്യം തുടരും. നിലവില്‍ കൈവശമുള്ള 2000ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു.
മെയ് 23 മുതല്‍ 2000 നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കും. ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പാക്കില്ലെന്നാണ് ആര്‍.ബി.ഐ വ്യക്തമാക്കിയത്. നിലവില്‍ കൈവശമുള്ള നോട്ട് ഉപയോഗിക്കുന്നതിനു തല്‍ക്കാലം വിലക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. 2000 നോട്ടിന്റെ അച്ചടി നേരത്തെ തന്നെ നിര്‍ത്തിയിട്ടുണ്ട്.
കള്ളപ്പണം നിരോധിക്കാനെന്ന പേരില്‍ 2016ലാണ് പ്രധാനമന്ത്രി വലിയ പ്രഖ്യാപനത്തോടെ അഞ്ഞൂറിന്റെയും ആയിരത്തിന്റേയും നോട്ടുകള്‍ പിന്‍വലിച്ച് പകരം പുതിയ 2000 ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ വിപണിയിലിറക്കിയത്. അന്ന് പുറത്തിറക്കിയ 2000ത്തിന്റെ നോട്ടുകളാണ് ഏഴ് വര്‍ഷത്തിന് ശേഷം കേന്ദ്രം പിന്‍വലിക്കുന്നത്.നിലവില്‍ 2000 രൂപ നോട്ടാണ് രാജ്യത്ത് പ്രചാരത്തിലുള്ള ഏറ്റവും മൂല്യമുള്ള കറന്‍സി. ഇനിയിത് 500 രൂപയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."