HOME
DETAILS

വരൂ, മായാകയറില്‍നിന്ന് സ്വതന്ത്രരാകാം

  
backup
June 20 2021 | 02:06 AM

544515-2

മുഹമ്മദ്‌

കര്‍ഷകന്‍ അയല്‍ക്കാരനോട്: ''ഒരു കയര്‍ വേണ്ടിയിരുന്നു. കഴുതയെ കെട്ടാനാണ്..''
അയല്‍ക്കാരന്‍ പറഞ്ഞു: ''ക്ഷമിക്കണം. എന്റെ അടുക്കല്‍ കയറില്ല.''
മറുപടി കേട്ട കര്‍ഷകന്‍ ഒന്നും പറയാതെ തിരിച്ചുപോയി.
ശൂന്യഹസ്തനാക്കിവിട്ടത് ശരിയായില്ലെന്നു തോന്നിയതിനാലാവാം അയല്‍ക്കാരന്‍ വേഗം അദ്ദേഹത്തെ വിളിച്ചിട്ടു പറഞ്ഞു:
''അവിടെ നില്‍ക്കൂ. കഴുതയെ കെട്ടിയിടാന്‍ ഞാനൊരു സൂത്രം പറഞ്ഞുതരാം..''
''സൂത്രമോ..?'' കര്‍ഷകന്‍ ചോദിച്ചു.
''അതെ, സൂത്രംകൊണ്ടും കഴുതയെ കെട്ടാം..''
''ആകട്ടെ, എന്താണു സംഭവം..?''
''നീ കഴുതയുടെ മുന്നില്‍ ചെന്ന് അതിനെ കെട്ടിയിടുന്ന പോലെ അഭിനയിക്കുക. പിന്നീട് അത് അനങ്ങില്ല..''
പറഞ്ഞതില്‍ വലിയ വിശ്വാസമില്ലെങ്കിലും കര്‍ഷകന്‍ വീട്ടില്‍ചെന്ന് സൂത്രം പരീക്ഷിച്ചു. അത്ഭുതം! അടുത്ത ദിവസം എഴുന്നേറ്റു നോക്കുമ്പോള്‍ കഴുത നിന്നിടത്തുതന്നെ. അവസരം കിട്ടിയാല്‍ വേലി ചാടാറുള്ള ആ ജന്തു അന്ന് എവിടെയും പോയില്ല. കര്‍ഷകനു വലിയ സന്തോഷമായി.. പതിവുപോലെ വെയിലിനു ചൂടേറുംമുന്നേ അയാള്‍ കഴുതയെയും തെളിച്ച് പാടത്തേക്കു പോകാനൊരുങ്ങി. പക്ഷേ, കഴുത നിന്നിടത്തുനിന്ന് അനങ്ങിയില്ല..! സര്‍വശക്തിയുമെടുത്ത് ശ്രമിച്ചെങ്കിലും ഫലം വിഫലം. ഒടുവില്‍ അയല്‍ക്കാരനെ തന്നെ സമീപിക്കേണ്ടിവന്നു.
അയല്‍ക്കാരന്‍ ചോദിച്ചു: ''കഴുതയ്ക്കു മുന്നില്‍വച്ച് കെട്ടഴിക്കുന്നപോലെ അഭിനയിച്ചിരുന്നോ..?''
കര്‍ഷകന്‍ പറഞ്ഞു: ''അഴിക്കാന്‍ അതിനവിടെ ഒരു കെട്ടുമില്ലല്ലോ..''
''നിങ്ങള്‍ക്കു കെട്ടില്ലെങ്കിലും കഴുതയ്ക്ക് അവിടെ കെട്ടുണ്ട്. അതഴിയാത്തതുകൊണ്ടാണ് കഴുത അനങ്ങാത്തത്..''
കര്‍ഷകന്‍ തിരികെചെന്ന് കഴുതയുടെ മുന്നില്‍നിന്ന് കെട്ടഴിക്കുന്നപോലെ അഭിനയിച്ചു. 'കെട്ട്' അഴിച്ചപ്പോഴേക്കുമതാ കഴുത പുറത്തേക്കുവരുന്നു..! യാതൊരു മോട്ടും കാട്ടാതെ കര്‍ഷകന്റെ കൂടെ അത് പാടത്തേക്കു നീങ്ങി..


ഈ കഴുതയെ കുറിച്ച് 'ഒരു കഴുത തന്നെ' എന്നായിരിക്കും പറയാനുണ്ടാവുക. എന്നാല്‍, നമ്മില്‍ പലരും ഈ കഴുതയുടെ നേര്‍പതിപ്പുകളാണെന്നതാണു സ്‌തോഭജനകമായ വസ്തുത. നീ വിജയിക്കില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതതേപടി വിശ്വസിച്ചുവയ്ക്കുന്നവര്‍.. ഈ സംരംഭത്തിനിറങ്ങുന്നതു വെറുതെയാണെന്ന് വല്ലവരും പറഞ്ഞാല്‍ ആ വഴിക്കു പോകാന്‍ സന്നദ്ധരാകാതിരിക്കുന്നവര്‍... പലതിനും കഴിയുമെന്നിരിക്കെ എന്നെ കൊണ്ട് ഇത്രയൊക്കെയേ കഴിയൂ എന്നു വിശ്വസിച്ച് പിന്‍മാറുന്നവര്‍.. അനിഷ്ടകരമായ വല്ലതും കേള്‍ക്കുമ്പോഴേക്ക് മനംമടുത്ത് സങ്കടപ്പെടുന്നവര്‍.. കഥയിലെ കഴുതയ്ക്ക് ഉദാഹരണങ്ങളിനിയുമിനിയും കാണും.


കര്‍ഷകന്‍ കഴുതയെ കെട്ടിയിട്ടില്ല, കെട്ടഴിച്ചിട്ടുമില്ല. തെറ്റിദ്ധാരണാജനകമായ ചില പ്രവര്‍ത്തനങ്ങള്‍ അതിനു മുന്നില്‍ കാണിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. പക്ഷേ, കഴുത അതു വിശ്വസിച്ചു. അതിനാല്‍ ഒന്നാംപ്രതി കഴുത തന്നെ.


നമ്മുടെ പ്രശ്‌നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും മറ്റുള്ളവരാണ് ഉത്തരവാദി എന്നു നാം പറയുന്നു. എന്തടിസ്ഥാനത്തില്‍..? ആരെങ്കിലും പ്രശ്‌നമുണ്ടാക്കിയതിന്റെ പേരില്‍ നാം എന്തിന് അതിന്റെ പിന്നാലെ കൂടുന്നു..? നാം അതു പ്രശ്‌നമാക്കിയെടുത്തതുകൊണ്ടല്ലേ നമുക്ക് അതു പ്രശ്‌നമായത്.
തെറ്റായ ചിന്തകളും ധാരണകളും മുന്നോട്ടുള്ള പ്രയാണത്തെ തടസപ്പെടുത്തുന്ന അദൃശ്യ കയറുകളാണ്. ആ കയറുകള്‍ക്കുള്ളില്‍ പലരും കുരുങ്ങിക്കിടക്കുന്നുണ്ടെന്നത് സങ്കടകരം തന്നെ.


പ്രധാന ബാധ്യതകളെല്ലാം കഴിഞ്ഞ് വിശ്രമജീവിതം നയിക്കുന്ന എഴുപതുകാരനോട് ഇനിയുള്ള കാലം വല്ല പഠനത്തിനും ഉപയോഗപ്പെടുത്തിക്കൂടേ എന്നു ചോദിച്ചാല്‍ 'ഈ പ്രായത്തിലോ...?!' എന്ന മറുചോദ്യമായിരിക്കും മറുപടി. പഠിക്കാനും പഠനമവസാനിപ്പിക്കാനും നിശ്ചിത പ്രായമുണ്ട് എന്നത് ആരോ പറഞ്ഞുപരത്തിയ നുണയാണ്. ആ നുണയെന്ന കയര്‍ മിഥ്യയാണെന്നു ചിന്തിക്കാനുള്ള ബുദ്ധി പലരും കാണിക്കുന്നില്ല. മിഥ്യയെ സത്യമായി കണ്ട് നിന്നിടത്തുതന്നെ നില്‍ക്കുന്ന കഴുതയെ പോലെ ഇനി എന്തു പഠിക്കാനാണെന്നു ചിന്തിച്ച് നിന്നിടത്തുതന്നെ നിന്ന് ഒന്നുമല്ലാതായി പോകുന്ന എത്രയെത്രയാളുകള്‍....!


അദൃശ്യമായ ചില കയറുകള്‍ നമ്മുടെ പുരോഗതിയെ വല്ലാതെ തടസപ്പെടുത്താറുണ്ട്. അതു നമ്മെ ആരുടെയൊക്കെയോ അടിമകളാക്കിവയ്ക്കുകയും ചെയ്യുന്നു..


നമുക്ക് സുധീരം മുന്നോട്ടുപോകാം; ഒന്നും സംഭവിക്കില്ല. ഇത്രയൊക്കെയേ ആവുള്ളൂ എന്നതില്ല; എത്രയുമാകാം. എത്ര ഉയരത്തിലും വളരാന്‍ കഴിയും. നിന്നിടത്തുതന്നെ നിര്‍ത്തുന്ന മായാകയറുകളെ സത്യമായി കരുതുന്ന നാം തന്നെയാണ് നമ്മുടെ ഏറ്റവും വലിയ ശത്രു. നമ്മെ ആരും കെട്ടിയിട്ടില്ല. കെട്ടിലാണെന്ന ധാരണമാത്രമേ നമ്മെ കെട്ടിലാക്കിയിട്ടുള്ളൂ.. നമുക്ക് ആ ധാരണ പൊട്ടിച്ചെറിയാം. നമുക്ക് സ്വതന്ത്രരാകാം. വരൂ, നമുക്ക് സ്വതന്ത്രരാകാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  4 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  4 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  4 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  4 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  4 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  4 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  4 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  4 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  4 days ago