അനന്ത ആക്ഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു
മണ്ണാര്‍ക്കാട്: ഓപ്പറേഷന്‍ അനന്തയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ജനകീയ കൂട്ടായ്മയായി രൂപീകരിച്ച അനന്ത ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നഗരത്തിലെ എ.എസ്.പി പട്ടയ ഉടമകളുടെ യോഗം ചേര്‍ന്നു. റവന്യു വകുപ്പ് എ.എസ്.പി പട്ടയത്തില്‍ ഉള്‍പ്പെട്ട സ്ഥലയുടമകളുടെ ആശങ്ക പരിഗണിച്ച് ചര്‍ച്ചകളിലൂടെ ഔദ്യോഗിക തീര്‍പ്പുണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
നഗര വികസനത്തിന് എ.എസ്.പി പട്ടയ ഉടമകള്‍ തടസം നില്‍ക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും റോഡ് വികസനത്തിന് തുറന്ന മനസോടെ സഹകരിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഫിറോസ് ബാബു അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ പഴേരി ശരീഫ് ഹാജി, ട്രഷറര്‍ കെ.പി.ടി നാസര്‍, ടി.കെ അബൂബക്കര്‍ എന്ന ബാവി, റീഗള്‍ മുസ്തഫ, സോനുശിവന്‍, കെ. കാജാഹുസൈന്‍, ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."