വികസനപദ്ധതിക്ക് തുടക്കമായി; ഇനി കോങ്ങാടിന്റെ മുഖച്ഛായ മാറും
പാലക്കാട്: കോങ്ങാട് റൂട്ടിലെ പ്രധാന നഗരമായ കോങ്ങാട് ടൗണിനെ ആസൂത്രിത ടൗണ്‍ഷിപ്പാക്കി ശുചിത്വം ഉറപ്പുവരുത്തുന്ന പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ബസ് സ്റ്റാന്‍ഡിന്റെ ചുറ്റുമുള്ള ഷോപ്പിങ് കോംപ്ലക്സ് മൂന്നുനില കെട്ടിടമാക്കും. അണ്ടര്‍ഗ്രൗണ്ട് പര്‍ക്കിങ്, കല്യാണമണ്ഡപം എന്നിവ ഉള്്പപെടുത്തി പുതിയ ഷോപ്പിങ് കോംപ്ലക്സ് നിര്‍മിക്കും.
ടൗണില്‍ വാഹനത്തിരക്ക് ഒഴിവാക്കാന്‍ ബൈപ്പാസ് നിര്‍മിക്കുക. ബീവറേജ് കോര്‍പറേഷന്റെ മുന്നിലെ ഓട്ടോ, സ്വകാര്യ വാഹനപാര്‍ക്കിങ് ഒഴിവാക്കുക, കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുക, ഓട്ടോപാര്‍ക്കിങ് ക്രമീകരിച്ച് നിശ്ചിത അകലം നിജപ്പെടുത്തുക, ബസ് സ്റ്റാന്‍ഡിലെ സ്വകാര്യ വാഹന പാര്‍ക്കിങ്ങിന് ഫീസ് ഏര്‍പ്പെടുത്തുക, പച്ചക്കറി ചന്തക്ക് സ്ഥലം പരിമിതപ്പെടുത്തുക, അനധികൃത കച്ചവട സ്ഥാപനങ്ങള്‍ പൊളിച്ചുമാറ്റുക, കച്ചവട സ്ഥാപനത്തില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധിക്കുക, ഹോട്ടലില്‍ ബയോഗ്യാസ് പ്ലാന്റ് ഉണ്ടാക്കി ഉറവിടമാലിന്യ സംസ്കരണം നടത്തുക, പൊതുനിരത്തില്‍ തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. പദ്ധതി വിജയിപ്പിക്കാന്‍ എല്ലാ ജനങ്ങളും സഹകരിക്കണമെന്ന് പ്രസിഡന്റ് പി. ലതയും വൈസ് പ്രസിഡന്റ് വി. സേതുമാധവനും അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."