HOME
DETAILS

ദുൽഹിജ്ജയും പവിത്രതയും

  
backup
July 01 2022 | 05:07 AM

dhul-hijjah-and-holiness

 

മുഹമ്മദ് റഹ്മാനി മഞ്ചേരി
9846555493
ചാന്ദ്ര വർഷത്തിലെ നാല് പവിത്ര മാസങ്ങളിൽ സുപ്രധാന മാസമാണ് ദുൽഹിജ്ജ. ദുൽഖഅദ്, മുഹറം, റജബ് എന്നിവയാണ് ബാക്കി മൂന്ന് മാസങ്ങൾ. ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ അഞ്ചാമത്തെ ഹജ്ജിന്റെ കർമങ്ങൾ ഈ മാസത്തിലാണ് വരുന്നതെന്നതും ഇതര മാസങ്ങളിൽനിന്ന് ദുൽഹിജ്ജയെ ശ്രദ്ധേയമാക്കുന്നു. ദുൽഹിജ്ജ മാസത്തിന് ധാരാളം മഹത്വങ്ങൾ ഇസ്ലാം നൽകുന്നുണ്ട്. ഈ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങളെ സത്യം ചെയ്യാൻ ഖുർആൻ പ്രയോഗിച്ചു എന്നതും ഈ മാസത്തിന്റെ പവിത്രത വിളിച്ചോതുന്നുണ്ട്. ഖുർആൻ 89ാം അധ്യായത്തിന്റെ രണ്ടാം സൂക്തത്തിലാണ് പത്ത് ദിവസങ്ങളെ സത്യം ചെയ്തു പറയുന്നത്.


ഈ മാസത്തിന്റെ പവിത്രതക്കനുസരിച്ച് അതിൽ ധാരാളം നന്മകൾ ഇസ്ലാം വിവരിക്കുന്നുണ്ട്. ഹജ്ജിന്റെ നിബന്ധനകൾ പൂർണമായും ഒത്തുവരികയും ഹജ്ജിനായി സൗകര്യപ്പെടുകയും ചെയ്തവർ സ്വാഭാവികമായും ആ കർമവും അതിന്റെ അനുബന്ധ കാര്യങ്ങളിലുമായിരിക്കും ഈ മാസത്തിലുണ്ടാവുക.


ഹജ്ജ് കർമങ്ങൾക്ക് പുറമെ ഈ മാസത്തിൽ പ്രത്യേകം സുന്നത്താവുന്ന ഒന്നാണ്, ഹജ്ജ് തീർഥാടകനല്ലാത്തവന് ഒന്നു മുതൽ ഒമ്പത് കൂടിയ ദിവസങ്ങളിൽ സുന്നത്ത് നോമ്പ്. പ്രത്യേകിച്ചും അറഫാ ദിവസമായ ഒമ്പതിന്റെ പകൽ വ്രതമെടുക്കൽ. 'അറഫാ ദിവസത്തെ നോമ്പ് കഴിഞ്ഞ വർഷത്തെയും വരും വർഷത്തെയും തെറ്റുകൾ പൊറുപ്പിക്കുമെന്ന്' ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്ത ഹദീസിലുണ്ട്. ഹാജിക്ക് നോമ്പ് പിടിക്കാതിരിക്കലാണ് സുന്നത്തെന്ന് പണ്ഡിതന്മാർ വിവരിക്കുന്നു(ഇആനത്ത്: 265/2). മുഹറം മാസത്തിലെ ആദ്യ പത്ത് ദിവസങ്ങളിലെ നോമ്പിനേക്കാൾ പവിത്രത ദുൽഹിജ്ജയിലെ ആദ്യ ഒമ്പത് ദിവസങ്ങൾക്കാണെന്ന് ഫത്ഹുൽ മുഈൻ വിവരിച്ചിരിക്കുന്നു. 'ദുൽഹിജ്ജ പത്ത് ദിവസങ്ങളിലെ ആരാധനയേക്കാൾ അല്ലാഹുവിന് ഇഷ്ടപ്പെട്ട മറ്റൊരു ദിവസവുമില്ല, ആ ദിവസങ്ങളിലെ ഓരോ നോമ്പും ഒരു വർഷത്തെ നോമ്പിന് സമാനമാണെന്ന്' തിരുനബി(സ്വ) പഠിപ്പിച്ച ഹദീസാണ് അതിന് തെളിവായി പണ്ഡിതന്മാർ ഉദ്ധരിക്കുന്നത്.


ഈ മാസത്തിലെ മറ്റൊരു സുന്നത്താണ് ഉള്ഹിയ്യത്ത്. നിബന്ധനകൾ ഒത്ത ഉരുവിനെ ബലിപെരുന്നാൾ ദിവസത്തെ സൂര്യൻ ഉദിച്ച് രണ്ട് റക്അത്ത് നിസ്‌കരിക്കാനും രണ്ട് ഖുത്വുബക്കുമുള്ള സമയം കഴിഞ്ഞത് മുതൽ അയ്യാമു തശ് രീഖിന്റെ അവസാനം വരെയാണ് അറുക്കാനുള്ള സമയം. ഉള്ഹിയ്യത്ത് അറുക്കൽ ശക്തമായ സുന്നത്താണ്. വിശുദ്ധ ഖുർആനിലെ സൂറത്തുൽ കൗസറിന്റെ രണ്ടാമത്തെ ആയത്തിലൂടെ കൽപ്പിക്കുന്നത് ഈ ഉള്ഹിയ്യത്ത് അറുക്കലിനെയാണ്. പെരുന്നാൾ ദിവസത്തിൽ ചെയ്യുന്ന കർമങ്ങളിൽ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടത് ഉള്ഹിയ്യത്ത് അറുക്കലാണെന്നും അതിന്റെ രക്തം ഭൂമിയിലെത്തും മുമ്പ് പാപങ്ങൾ പൊറുക്കപ്പെടുമെന്നും ഹദീസിലുണ്ട്. ബലിമൃഗം പരലോകത്ത് വാഹനമാണ്, അതിനാൽ അറുക്കാനുള്ള മൃഗത്തിനെ നിങ്ങൾ ആദരിക്കണമെന്ന് പഠിപ്പിക്കുന്ന മറ്റൊരു ഹദീസുമുണ്ട്.
ബലിയറുക്കാൻ ഉദ്ദേശിക്കുന്നവന് മുടി, നഖം പോലോത്തവ നീക്കം ചെയ്യൽ കറാഹത്താണ്. ഉള്ഹിയ്യത്ത് അറുക്കുന്നതിലൂടെ ലഭിക്കുന്ന പാപമോചനവും നരകമോചനവും അവക്ക് കൂടി ലഭിക്കാനാണ് ഇതെന്ന് ഇആനത്തിൽ(പേ:334/2) വിവരിച്ചിട്ടുണ്ട്.


അറഫാ ദിവസത്തെ സുബ്ഹി മുതൽ അയ്യാമു തശ് രീഖിന്റെ അസർ വരെ എല്ലാ നിസ്‌കാരങ്ങൾക്കും പിറകെ തക്ബീർ ചൊല്ലൽ ഈ ദിവസങ്ങളിലെ മറ്റൊരു സുന്നത്താണ്. അതുപോലെ ദുൽഹിജ്ജയുടെ പത്ത് ദിവസങ്ങളിൽ നാൽക്കാലികളെ കാണുകയോ അവയുടെ ശബ്ദം കേൾക്കുകയോ ചെയ്യുമ്പോളും തക്ബീർ സുന്നത്താണ്. പെരുന്നാൾ രാവിന്റെ സൂര്യൻ അസ്തമിച്ചത് മുതൽ ഇമാം നിസ്‌കാരത്തിൽ പ്രവേശിക്കുന്നത് വരെ തക്ബീർ ചൊല്ലിക്കൊണ്ടേയിരിക്കലും സുന്നത്താണ്.


ഇതര മാസങ്ങളിൽ സുന്നത്തുള്ള സൂറത്തുകൾ, ആയത്തുകൾ എന്നിവക്ക് പുറമെ ഈ പത്ത് ദിവസങ്ങളിൽ ഫജ്‌റ് സൂറത്ത് പാരായണം ചെയ്യൽ പ്രത്യേകം സുന്നത്തുണ്ട്. നിസ്‌കാരവും രണ്ട് ഖുത്വുബയും ബലിപെരുന്നാൾ ദിവസത്തിൽ വരുന്ന സുന്നത്തുകളാണ്.


ഇബ്രാഹിം നബി(അ)ന്റെയും കുടുംബത്തിന്റെയും സ്മരണകൾ നിറഞ്ഞുനിൽക്കുന്ന ദുൽഹിജ്ജ മാസം വിശ്വാസിയുടെ ആത്മീയ ഉന്നമനത്തിന് കൂടുതൽ കരുത്തുപകരുന്നതാണ്. തിന്മകളുടെ അന്ധകാരങ്ങളോട് ദൃഢവിശ്വാസത്തിന്റെ കരുത്തിൽ രാജിയാവാനും ദൈവിക പ്രീതി നേടിയെടുക്കാനും ഇബ്രാഹിമീ സ്മരണയിലൂടെ ദുൽഹിജ്ജ വിശ്വാസികൾക്ക് മാതൃകയാണ്. നംറൂദിന്റെ അഗ്നിയെ കൈനീട്ടി സ്വീകരിച്ച ഇബ്രാഹിം(അ) ആധുനിക കാലത്ത് വിശ്വാസികൾ നേരിടുന്ന തടസ്സങ്ങളിൽ എന്തു നിലപാട് സ്വീകരിക്കണമെന്ന വ്യക്തമായ സന്ദേശമാണ്. ഭാര്യയെയും മക്കളെയും ആദർശപ്രചാരണ വഴിയിൽ ദൈവ കൽപന പ്രകാരം വെള്ളമോ ജനവാസമോ ഇല്ലാത്ത മക്കാ മരുഭൂമിയിൽ വിട്ടേച്ച് പോകേണ്ടിവരുന്ന മഹാന്റെ ജീവിതം വിശ്വാസികൾക്ക് നൽകുന്ന ഉദാത്തമായ മാതൃകാജീവിതമാണ്. ലോക മുസ്‌ലിംകളുടെ ഖിബ് ലയായ കഅ്ബയുടെ നിർമാണത്തിനുള്ള ആഹ്വാനം ലഭിച്ചപ്പോൾ മകന്റെ സഹായത്തോടെ കല്ലുകൾ കൊണ്ടുവന്ന് നിർമാണത്തിന് നേതൃത്വം നൽകുന്നതിലൂടെ നന്മയുടെ നിർമാണങ്ങൾക്ക് മുൻ പരിചയം ആവശ്യമില്ലന്നും അത്തരം കൽപനകൾ ഉടൻ സാക്ഷാൽക്കരിക്കുകയാണ് വേണ്ടതെന്നും മഹാൻ പഠിപ്പിക്കുന്നു. ഇബ്രാഹിം നബി(അ)ന്റെ ഭാര്യ ഹാജറാ ബീവിയും മക്കൾ ഇസ്മാഈൽ(അ), ഇസ്ഹാഖ്(അ) പിതാവിന്റെ ആദർശവഴിയിൽ വെട്ടിത്തിളങ്ങിനിന്നതും ദുൽഹിജ്ജയുടെ ഓർമകളാണ്. ഇങ്ങനെ ദുൽഹിജ്ജ നൽകുന്ന വിവരങ്ങൾ വിശ്വാസികൾക്ക് ആത്മബലവും ഈമാനിക ദൃഢതയും വിശ്വാസവർധനയും പ്രധാനം ചെയ്യേണ്ടതാണ്. അതിനായി വരും ദിനങ്ങളെ ഉപയുക്തമാക്കാൻ വിശ്വാസികൾക്ക് ദുൽഹിജ്ജ അവസരമാവട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago