അരിക്കൊമ്പന്‍ അരിയും ചക്കക്കൊമ്പന്‍ ചക്കയും, പിണറായി കേരളം തന്നെ ചാമ്പുന്നു; കെ സുധാകരന്‍
അരിക്കൊമ്പന്‍ അരിയും ചക്കക്കൊമ്പന്‍ ചക്കയും, പിണറായി കേരളം തന്നെ ചാമ്പുന്നു; കെ സുധാകരന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ ഖജനാവ് കാലിയാക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. അരി ചാമ്പാന്‍ അരിക്കൊമ്പന്‍, ചക്ക ചാമ്പാന്‍ ചക്കക്കൊമ്പന്‍, പിണറായി കേരളം തന്നെ ചാമ്പുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. യു.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് വളയല്‍ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അരി ചാമ്പാന്‍ അരിക്കൊമ്പന്‍, ചക്ക ചാമ്പാന്‍ ചക്കക്കൊമ്പന്‍, കേരളം ചാമ്പാന്‍ ഇരട്ടച്ചങ്കന്‍ എന്നൊരു ട്രോള്‍ കണ്ടു ഞാന്‍. എത്ര യാഥാര്‍ഥ്യമാണത്. അതൊരു തമാശയായിട്ടാണ് വന്നതെങ്കിലും എത്ര യാഥാര്‍ഥ്യമാണത്.? അരിക്കൊമ്പന്‍ അരിയടിച്ചുകൊണ്ടുപോകുന്നു. ചക്കക്കൊമ്പന്‍ ചക്കയടിച്ചുകൊണ്ടുപോകുന്നു. പിണറായി വിജയന്‍ ഖജനാവ് അടിച്ചുകൊണ്ടുപോകുന്നു. എത്രസാമ്യം', കെ.സുധാകരന്‍ പറഞ്ഞു.
എല്ലായിപ്പോഴും ഐക്യ ജനാധിപത്യ മുന്നണി സമാധാനത്തിന്റെ പാത സ്വീകരിക്കുമെന്ന് കരുതരുത്. പ്രകോപിതരായ ജനങ്ങള്‍ക്കൊപ്പം അത്തരമൊരു സമര മുഖത്തിന് നേതൃത്വം നല്‍കാനും ഐക്യ ജനാധിപത്യ മുന്നണിക്ക് സാധിക്കുമെന്നും കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം സംസ്ഥാന സര്‍ക്കാര്‍ ജനദ്രോഹ സര്‍ക്കാറായി മാറി എന്നായിരുന്നു വി ഡി സതീശന്റെ വിമര്‍ശനം. ഏറ്റവും കൂടുതല്‍ ജപ്തി നടന്നത് പിറണായി സര്‍ക്കാറിന്റെ കാലത്ത് ആണെന്നും നെല്‍ കര്‍ഷകര്‍ക്ക് നെല്ലിന്റെ പണം പോലും നല്‍കിയില്ലെന്നും സതീശന്‍ വിമര്‍ശിച്ചു.
നികുതി ഭീകരതയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കെട്ടിടനികുതി വലിയ രീതിയില്‍ വര്‍ധിപ്പിച്ചു. വൈദ്യുതി ചാര്‍ജ് വീണ്ടും വര്‍ധിപ്പിക്കാന്‍ പോകുന്നു. നികുതി വര്‍ധനയിലൂടെ ഒരു വര്‍ഷം 4000 രൂപയാണ് സാധാരണ കുടുംബത്തിന് അധിക ബാധ്യത വരുന്നത്. സര്‍ക്കാരിനെതിരെയുള്ള വമ്പിച്ച സമരത്തിന്റെ തുടക്കമാണിത്. വര്‍ഗീയ ഫാസിസത്തിനെതിരെ പോരാട്ടം നടത്തുന്ന രാഹുല്‍ഗാന്ധിക്കുള്ള പിന്തുണകൂടിയാണ് ഈ സമരം. ഒരു വര്‍ഗീയ പാര്‍ട്ടികളുടെ കൂടെയും യുഡിഎഫ് പോകില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."