HOME
DETAILS
MAL
ഇങ്ങോട്ട് ചൊറിയാന്‍ വന്നാല്‍ പത്ത് വര്‍ത്തമാനം തിരിച്ചും പറയും: മുഖ്യമന്ത്രിക്കെതിരെ കെ മുരളീധരനും
backup
June 20 2021 | 08:06 AM
കോഴിക്കോട്: ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ പ്രതികരിച്ച് വടകര എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്. അക്രമം കോണ്‍ഗ്രസ് ശൈലിയല്ലെന്ന് പറഞ്ഞ അദ്ദേഹം ഇങ്ങോട്ട് ചൊറിയാന്‍ വന്നാല്‍ പത്ത് വര്‍ത്തമാനം തിരിച്ചു പറയുമെന്നും മുന്നറിയിപ്പ് നല്കി.
കെ സുധാകരനെതിരെ മുഖ്യമന്ത്രി നടത്തിയത് സ്ഥാനത്തിന് നിരക്കാത്ത പരാമര്‍ശങ്ങളാണ്. മരംകൊള്ള, കുഴല്‍പണ ഇടപാടുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ 50 വര്‍ഷത്തെ ചരിത്രം പറയേണ്ട ആവശ്യമില്ല. ഊരിപ്പിടിച്ച വാളുമായല്ല, ഊരിപ്പിടിച്ച മഴുവുമായി കാണുന്ന മരം മുഴുവന്‍ വെട്ടിക്കൊണ്ടുപോവുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."