HOME
DETAILS
MAL
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണവേട്ട; അഞ്ച് യാത്രക്കാര്‍ അറസ്റ്റില്‍
backup
June 20 2021 | 09:06 AM
കോഴിക്കോട്: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. ഏഴര കിലോ സ്വര്‍ണവുമായി അഞ്ച് യാത്രക്കാര്‍ പിടിയിലായി. ദുബൈയില്‍നിന്ന് എത്തിയ നാല് യാത്രക്കാരില്‍നിന്ന് 2.95 കോടിയുടെ സ്വര്‍ണമാണ് പിടിച്ചത്. ദുബൈയില്‍നിന്ന് എത്തിയ മറ്റൊരു യാത്രക്കാരനില്‍നിന്ന് 55 ലക്ഷം രൂപയും പിടികൂടി.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ശരീരത്തില്‍ ഒളിപ്പിച്ചും ടേബിള്‍ഫാന്‍ ബാറ്ററിയില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മലപ്പുറം ചേലൂര്‍ സ്വദേശിയില്‍നിന്ന് അടിവസ്ത്രത്തിലും സോക്സിലും ഒളിപ്പിച്ച നിലയിലാണ് 1340 ഗ്രാം സ്വര്‍ണമിശ്രിതം പിടിച്ചെടുക്കുന്നത്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ സ്വര്‍ണം കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."