ബഫർസോൺ എം.പിമാർ പാർലമെന്റിൽ ഇടപെടണമെന്ന് വനം മന്ത്രി
തിരുവനന്തപുരം
ബഫർ സോൺ ഏർപ്പെടുത്തണമെന്ന സുപ്രീംകോതി വിധി പുനഃപരിശോധിക്കാൻ കേരളത്തിൽ നിന്നുള്ള എം.പിമാർ പാർലമെന്റിൽ ഇടപെടണമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയിൽ അഭ്യർഥിച്ചു.
ടി സിദ്ദിഖ്, എ.പി അനിൽകുമാർ, ഐ.സി ബാലകൃഷ്ണൻ, സണ്ണി ജോസഫ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബഫർസോൺ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തും. സുപ്രിംകോടതി ഉത്തരവിൽ റിവ്യൂ പെറ്റീഷൻ നൽകാനും എംപവേർഡ് കമ്മിറ്റിയെയും ബോധ്യപ്പെടുത്താൻ അഡ്വക്കറ്റ് ജനറലിന് നിർദേശം നൽകി. ഇക്കാര്യത്തിൽ കേന്ദ്രത്തിന് കത്തയച്ചു.
ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ പരിശോധിച്ച ശേഷം ജനവാസ കേന്ദ്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രികൾ, കൃഷിസ്ഥലങ്ങൾ, തോട്ടങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റി (കെ.എസ്.ആർ.ഇ.സി)നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇക്കാര്യത്തിൽ പഠന റിപ്പോർട്ട് തയാറാക്കാനുള്ള നടപടിയും പുരോഗമിക്കുന്നു. തുടർനടപടിയിൽ ഇതര വകുപ്പുകളുടെ സഹകരണം ആവശ്യമെങ്കിൽ സ്വീകരിക്കും.
റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."