ഉപരിപഠന യോഗ്യത നേടിയവർക്കെല്ലാം പ്ലസ് ടു പഠനത്തിന് സൗകര്യമൊരുക്കും: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം
ഉപരിപഠനത്തിന് അർഹത നേടിയവർക്കെല്ലാം പ്ലസ്ടു പഠനത്തിന് സൗകര്യമൊരുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കെ.എം സച്ചിൻദേവിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സീറ്റ് കുറവുള്ള ജില്ലകളിൽ, നിശ്ചിത ശതമാനം സീറ്റുകൾ ഉടൻ തന്നെ വർധിപ്പിക്കും. ഇത്തവണ മൂന്ന് പ്രധാന അലോട്ട്‌മെന്റുകളുണ്ടാവും. ഹയർസെക്കൻഡറിയിൽ 1,83,085 സർക്കാർ സീറ്റുകളും 1,92,630 എയ്ഡഡ് സീറ്റുകളും 56,366 അൺ എയ്ഡഡ് സീറ്റുകളുമുണ്ട്.
സയൻസിന് 2,19,274, ഹ്യുമാനിറ്റീസിന് 87,148, കോമേഴ്‌സിന് 1,25,659 സീറ്റുകളാണുള്ളത്. മെരിറ്റിനൊപ്പം ബോണസ് പോയിന്റും നൽകിയാണ് അലോട്ട്‌മെന്റ്. എന്നാൽ ബോണസ് പോയിന്റ് മെരിറ്റിനെ മറികടക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 33,000 സീറ്റുകളുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് അവസരമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."