സി.പി.എമ്മിലെ ഫണ്ട് വിവാദം: യൂത്ത് ലീഗ് നേതാവിന്റെ മൊഴിയെടുത്തു
പയ്യന്നൂർ
സി.പി.എമ്മിനു തലവേദനയായ പയ്യന്നൂരിലെ ഫണ്ട് തിരിമറി വിവാദത്തിൽ പരാതി നൽകിയ യൂത്ത് ലീഗ് നേതാവിൽനിന്നു പൊലിസ് മൊഴിയെടുത്തു. യൂത്ത് ലീഗ് പയ്യന്നൂർ മണ്ഡലം പ്രസിഡന്റ് പി.കെ ഷബീറിന്റെ മൊഴിയാണു പയ്യന്നൂർ പൊലിസ് ഇൻസ്‌പെക്ടർ മഹേഷ് ആർ. നായർ രേഖപ്പെടുത്തിയത്. ജനങ്ങളിൽ നിന്നു തെരഞ്ഞെടുപ്പ് ആവശ്യത്തിനായി പിരിച്ചെടുത്ത പണം എം.എൽ.എ ദുരപയോഗം ചെയ്‌തെന്നും, തെരഞ്ഞെടുപ്പ് വേളയിൽ തെരഞ്ഞെടുപ്പ് കമ്മിഷനിൽ നൽകിയ കണക്കിൽ ക്രമക്കേടുണ്ടെന്നും കാണിച്ച് യൂത്ത് ലീഗ് നേരത്തെ പൊലിസിൽ പരാതി നൽകിയിരുന്നു.
ഒരുകോടിയോളം രൂപയുടെ തിരിമറി കണക്കാക്കുന്ന ഫണ്ട് വിവാദത്തിൽ എം.എൽ.എ ഉൾപ്പെടെയുള്ള ആരോപണ വിധേയരായവരെ അടുത്തദിവസം തന്നെ ചോദ്യം ചെയ്യുമെന്നും ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് ഡിവൈ.എസ്.പിക്കു കൈമാറുമെന്ന് ഉറപ്പുനൽകിയതായും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പ് വേളയിൽ തിരിമറി നടത്തുന്നതിനായി വ്യാജ റസീപ്റ്റ് പ്രിന്റ് ചെയ്ത സംഭവത്തിൽ തെളിവ് നൽകാൻ പരാതിക്കാരനോടു പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."