HOME
DETAILS

കെ.വൈ.സി വെരിഫിക്കേഷന്റെ പേരില്‍ തട്ടിപ്പ്, ജാഗ്രത പാലിക്കുക; മുന്നറിയിപ്പുമായി പൊലിസ്

  
backup
June 20 2021 | 11:06 AM

kerala-police-facebook-post-about-kyc-online-fraud-2021

തിരുവനന്തപുരം: കെ.വൈ.സി. വെരിഫിക്കേഷന്റെ പേരില്‍ നടക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലിസ്. ഫെയ്‌സ്ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കെ.വൈ.സി വിവരങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് നേരിട്ടോ, ഔദ്യോഗിക സംവിധാനങ്ങള്‍ വഴിയോ മാത്രം സമര്‍പ്പിക്കണമെന്നാണ് പൊലിസ് നല്‍കുന്ന നിര്‍ദ്ദേശം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കസ്റ്റമേഴ്‌സിന്റെ വിവരങ്ങൾ ഉറപ്പുവരുത്തുന്നതിന് ബാങ്കിങ്, ഇൻഷുറൻസ് കമ്പനികളും മൊബൈൽ സേവന ദാതാക്കളും KYC (Know your Customers) ശേഖരിക്കാറുണ്ട്. ഈയിടെയായി ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ ഇതിന്റെ പേരിൽ വ്യാജസന്ദേശങ്ങൾ അയച്ചു ആളുകളെ കബളിപ്പിച്ചു പണം തട്ടുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തുവരുന്നു. KYC വിവരങ്ങൾ സ്ഥാപനങ്ങൾക്ക് നേരിട്ടോ, ഔദ്യോഗിക സംവിധാനങ്ങൾ വഴിയോ മാത്രം സമർപ്പിക്കുക.

സുരക്ഷാ മുൻകരുതലുകൾ:
1. സ്പാം കോളുകൾ, ഇമെയിലുകൾ, SMS- കൾ എപ്പോഴും സംശയത്തോടെ കാണുക. അശ്രദ്ധയോടെ കൈകാര്യം ചെയ്യരുത്.
2. ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ OTP, PIN നമ്പർ എന്നിവ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആണെന്ന് അവകാശപ്പെടുന്ന ആരുമായും പങ്കിടരുത്.
3. ലിങ്കുകൾ മുഖേന ലഭിക്കുന്ന ഓൺലൈൻ ഫോമിൽ ഒരിക്കലും ബാങ്കിങ്/കാർഡ് വിശദാംശങ്ങൾ നൽകരുത്. നിങ്ങളുടെ ഡോക്യുമെന്റ്സ് മോഷ്‌ടിക്കപ്പെട്ടേക്കാം.
4. KYC വെരിഫിക്കേഷൻ ആപ്ലിക്കേഷൻ എന്ന പേരിൽ തട്ടിപ്പുകാരൻ അയച്ചുതരുന്നത് സ്ക്രീൻ ഷെയർ ആപ്പായിരിക്കും. ഇതിലൂടെ നിങ്ങളുടെ ഫോണിന്റെ അക്സസ്സ് അവർക്കു ലഭിക്കുകയും നിങ്ങൾ തട്ടിപ്പിന് ഇരയാകുകയും ചെയ്യും. അതിനാൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ ആധികാരികത ഉറപ്പുവരുത്തുക
5. തട്ടിപ്പുകാർ അയച്ചു തരുന്ന ലിങ്കുകളിലൂടെ നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്ന വ്യാജ ഓൺലൈൻ ഡിജിറ്റൽ വാലറ്റ് / അക്കൗണ്ടുകളിലേക്ക് പണം നിങ്ങളുടെ അക്കൗണ്ടിൽ നിന്നു മാറ്റാനും സാധ്യതയുണ്ട്
6. സർക്കാർ ഓർഗനൈസേഷനുകൾ, ഉദ്യോഗസ്ഥർ, ബാങ്കുകൾ മുതലായവയിൽ നിന്ന് വരുന്നതായി തോന്നുന്ന ഫിഷിംഗ് സന്ദേശങ്ങൾ / ഇമെയിലുകൾ തുടങ്ങിയവയിലെ ലിങ്കുകളിൽ ഒരിക്കലും ക്ലിക്കുചെയ്യരുത്. അവർ നിങ്ങളുടെ മൊബൈൽ ഫോണിൽ വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തേക്കാം.
7. വെരിഫിക്കേഷനു വേണ്ടിയെന്ന വ്യാജേന അയച്ചു കിട്ടുന്ന ക്യുആർ കോഡ് സ്‌കാൻ ചെയ്യരുത്. അവ
പേയ്‌മെന്റ് സ്വീകരിക്കുന്നതിനായി ഉള്ളതാകാം .
8 ജാഗ്രത പാലിക്കുക. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്‌ടപ്പെടാതെ സൂക്ഷിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago