വിദ്യാര്‍ഥികളെ ആക്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിടുക മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു
വണ്ടിത്താവളം: ചിറ്റൂര്‍ -വിളയോടി കരുണ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാല സമരം ആരംഭിച്ചു.
കഴിഞ്ഞ ദിവസം സെക്യൂരിറ്റി ജീവനക്കാരുടെ ആക്രമണത്തില്‍ വിദ്യാഥികള്‍ക്ക് പരുക്കേറ്റിരുന്നു. അതുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് സ്റ്റാഫിലെ ഒരു ജീവനക്കാരനെ പിരിച്ചുവിടണമെന്ന ആവശ്യവുമായാണ് സമരം ആരംഭിച്ചിരിക്കുന്നത്.
പുരുഷന്മാരെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ നിന്നും ഒഴിവാക്കുക, 24 മണിക്കൂറും കുടിക്കാനും കുളിക്കാനും വെള്ളം ലഭ്യമാക്കുക, ഇല്ലാത്ത പദ്ധതിയുടെ പേരില്‍ ഈടാക്കിയ ഫീസ് റീഫണ്ട് ചെയ്യുക, കാന്റീന് ഹോസ്റ്റലില്‍ തന്നെ സ്ഥാപിക്കുക എന്നിങ്ങനെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ സമരത്തില്‍ പങ്കുചേര്‍ന്നു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആര്. ജയദേവന്, ഏരിയാ പ്രസിഡന്റ് ദിനാഥ്, വി.പ്രതീഷ്, പ്രകാശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."