200 യൂണിറ്റ് സൗജന്യ വൈദ്യുതി, കുടുംബനാഥക്ക് 2000 രൂപ; വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍
200 യൂണിറ്റ് സൗജന്യ വൈദ്യുതി, കുടുംബനാഥക്ക് 2000 രൂപ
ബംഗളൂരു: അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് അംഗീകാരം നല്കി സിദ്ധരാമായ്യ സര്‍ക്കാര്‍. സത്യപ്രതിജ്ഞക്ക് പിന്നാലെ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗമാണ് അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത്.
മന്ത്രിസഭ അംഗീകരിച്ച അഞ്ച് പദ്ധതികള്‍
മാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്കുന്ന ഗൃഹജ്യോതി പദ്ധതി, കുടുംബനാഥയ്ക്ക് മാസം 2000 രൂപ വീതം നല്കുന്ന ഗൃഹലക്ഷ്മി, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, തൊഴില്‍രഹിതരായ ബിരുദദാരികള്‍ക്ക് 3000 രൂപയും, ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും നല്കുന്ന യുവനിധി പദ്ധതി, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഓരോ വ്യക്തിക്കും മാസം തോറും പത്ത് കിലോ വീതം സൗജന്യ അരി ഉറപ്പാക്കുന്ന അന്നഭാഗ്യ എന്നീ പദ്ധതികളാണ് നടപ്പാക്കുക.
തെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി വ്യക്തമാക്കിയതാണ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്ന കാര്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."