സ്വത്ത് തര്‍ക്കം; വയോധികനെ മകനും മരുമകളും ചേര്‍ന്ന് മര്‍ദിച്ചു, മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു
പത്തനംതിട്ട: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മകനും മരുമകളും ചേര്‍ന്ന് വയോധികനെ മര്‍ദിച്ചു. രണ്ട് ദിവസം മുന്‍പായിരുന്നു സംഭവം. പത്തനംതിട്ട വലംഞ്ചുഴി സ്വദേശി റഷീദിനെയാണ് മകനും മരുമകളും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കിയത്. കമ്പ് ഉപയോഗിച്ച് അടിച്ച് നിലത്ത് ഇട്ട ശേഷം നഗ്നനാക്കി മര്‍ദ്ദിച്ചു. നാട്ടുകാര്‍ വിളിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് റഷീദിനെ രക്ഷിച്ചത്. പിന്നാലെ റഷീദീന്റെ മകനെയും മരുമകളെയും പൊലിസ് കസ്റ്റഡിയിലെടുത്തു.
രണ്ട് വര്‍ഷം മുന്‍പ് വ്യാജ പ്രമാണം തയ്യാറാക്കി വൃദ്ധന്റെ സ്വത്ത് മകനും മരുമകളും ചേര്‍ന്ന് തട്ടിയെടുത്തു എന്ന് നാട്ടുകാര്‍ പറയുന്നു. ഇത് സംബന്ധിച്ച് അടൂര്‍ ആര്‍ഡിഒയ്ക്ക് റഷീദ് പരാതി നല്‍കിയതാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ റഷീദിന് വീട്ടില്‍ താമസിക്കാനും ഭക്ഷണം നല്‍കാനും തയ്യാറാണെന്ന് മകനും മരുമകളും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് പാലിക്കാതെ കഴിഞ്ഞ കുറേ നാളുകളായി മര്‍ദ്ദനം തുടരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്.
അതേ സമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അംഗം വി കെ ബീനാകുമാരി നോട്ടീസില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."