മുസാഅദ ദശദിന കാംപയിൻ ഉദ്ഘാടനം മദീനയില്‍ നിര്‍വ്വഹിച്ചു
മദീന: സുന്നി യുവജന സംഘം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ അവശതയനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകുന്നതിനായി പ്രവര്‍ത്തിച്ച് വരുന്ന സഹായനിധിയായ മുസാഅദയുടെ ധന സമാഹരണത്തിനായി നടത്തുന്ന ദശദിന കാംപയിൻ മദീനയിൽ ഉദ്ഘാടനം ചെയ്തു. ദുല്‍ഹിജ്ജ 01 മുതല്‍ 10 വരെ നടക്കുന്ന മുസാഅദ ധന സമാഹരണത്തിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ എസ്.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും മദീന കെ.എം.സി.സി ചെയര്‍മാനുമായ മൂന്നിയൂര്‍ സൈദു ഹാജിയില്‍ നിന്ന് ആദ്യ വിഹിതം സ്വീകരിച്ചു നിര്‍വഹിച്ചു.
സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഖാസിം ഫൈസി പോത്തനൂര്‍, പി.കെ ലത്തീഫ് ഫൈസി, മുനീര്‍ ഫൈസി മാമ്പുഴ സംബന്ധിച്ചു.
ധന സമാഹരണത്തിന്റെ ഭാഗമായി പഞ്ചായത്ത്, മുന്‍സിപ്പല്‍ ഭാരവാഹികള്‍, മുസാഅദ പഞ്ചായത്ത്, മുന്‍സിപ്പല്‍, ശാഖാ കോ-ഓഡിനേറ്റര്‍മാര്‍, ശാഖാ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ സംബന്ധിക്കുന്ന പഞ്ചായത്ത് സംഗമങ്ങള്‍ ദുല്‍ഹിജ്ജ 1,2,3 തിയ്യതികളില്‍ നടക്കും. യൂണിറ്റ് ഭാരവാഹികള്‍, മഹല്ല് സാരഥികള്‍, പ്രവാസികള്‍, സമസ്ത അനുഭാവികള്‍, പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച് നടക്കുന്ന അയ്യാമുല്‍ അശ്‌റര്‍ സംഗമങ്ങള്‍ ദുല്‍ഹിജ്ജ 5ന് മുമ്പ് ജില്ലയിലെ എല്ലാ യൂണിറ്റുകളിലും നടക്കും.
ദുല്‍ഹിജ്ജ് 10ന് പ്രാസ്ഥാനിക രംഗത്ത് പഞ്ചായത്തിലെ പ്രധാനിയായ ഒരാളുടെ വീട്ടില്‍ നടക്കുന്ന മഅ്ദുബ ഈദ് മിലന്‍ സംഗമത്തില്‍ വെച്ച് യൂണിറ്റ് പ്രതിനിധികളില്‍ നിന്ന് പിരിച്ചെടുത്ത സംഖ്യ പഞ്ചായത്ത് കോ-ഓഡിനേറ്റര്‍ ഏറ്റുവാങ്ങും. ദുല്‍ഹിജ്ജ 11ന് പഞ്ചായത്തില്‍ നിന്നുള്ള ഫണ്ട് മണ്ഡലം കോ-ഓഡിനേറ്റര്‍ ഏറ്റുവാങ്ങും. 12ന് മണ്ഡലം സാരഥകികളില്‍ നിന്ന് ഫണ്ട് ജില്ലാ മുസാഅദ ചെയര്‍മാന്‍ സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."