ആശ്വാസ് പദ്ധതി അവതാളത്തിലാകുന്നു; തൊഴിലാളികള്‍ ദുരിതത്തില്‍
ഷൊര്‍ണൂര്‍: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഏക ആശ്രയമായിരുന്ന ആശ്വാസ് പദ്ധതി അവതാളത്തില്‍. കാന്‍സര്‍, വൃക്കരോഗം, ഹൃദയസംബന്ധമായ അസുഖങ്ങളടക്കം മാരകരോഗങ്ങള്‍ക്കായി ഒരു തൊഴിലാളിക്ക് സര്‍ക്കാര്‍ ആശ്വാസ് പദ്ധതിയിലൂടെ രണ്ടായിരം രൂപയാണ് നല്‍കുന്നത്. വളരെ തുച്ഛമായ സംഖ്യപോലും ലഭ്യമാക്കാത്തതാണ് തൊഴിലാളികളെ വിഷമത്തിലാക്കിയത്.
ലേബര്‍ ഓഫിസര്‍ മുഖാന്തിരമാണ് ഈ പദ്ധതിക്ക് അപേക്ഷ നല്‍കുന്നത്. തുടര്‍ന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ പരിശോധന നടത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഷൊര്‍ണൂര്‍ ലേബര്‍ ഓഫിസര്‍ ആയിരത്തോളം അപേക്ഷകളാണ് ആശ്വാസ് പദ്ധതിക്കായി നല്‍കിയിട്ടുള്ളത്. ജില്ലയില്‍ പതിനായിരത്തില്പരം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.
എന്നാല്‍ തുക മാസങ്ങള്‍ പിന്നിട്ടിട്ടും ലഭ്യമാകാത്തതിനാല്‍ അസംഘടിത തൊഴിലാളികള്‍ ബുദ്ധിമുട്ടുകയാണ്.
രോഗികള്‍ ചികിത്സാ ചെലവ് താങ്ങാനാവാതെ കഷ്ടപ്പെടുമ്പോള്‍ ഈ നിസാര തുകയെങ്കിലും ഉടന്‍ ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."