HOME
DETAILS

ലഹരി പ്രതിരോധം: എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധന

  
backup
August 22 2016 | 22:08 PM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%82-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%88%e0%b4%b8%e0%b5%8d


പാലക്കാട്: ഓണത്താടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനം, വിപണനം, ഉപഭോഗം എന്നിവ തടയുന്നതിന് എക്‌സൈസിന്റെ വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധന. സ്‌കൂള്‍ പരിസരങ്ങളിലെ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് രഹസ്യ നിരീക്ഷണങ്ങള്‍ നടത്തി മിന്നല്‍ പരിശോധനകള്‍ ഊര്‍ജിതമാക്കും.
പരിശോധനയില്‍  പുകയില ഉല്‍പ്പന്നങ്ങളോ ലഹരി വസ്തുക്കളോ പിടിച്ചെടുക്കുന്ന പക്ഷം സ്ഥാപന ഉടമസ്ഥര്‍ക്കെതിരേ കേസെടുക്കുകയും ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ജില്ലാതല ജനകീയ സമിതിയിലെ അംഗങ്ങളായ ജനപ്രതിനിധികളുടെയും മദ്യവിരുദ്ധ, മദ്യനിരോധന സന്നദ്ധ പ്രവര്‍ത്തകരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായതെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷനര്‍ അറിയിച്ചു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അനധികൃത മദ്യം, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളുടെ ജില്ലയിലെ വില്‍പ്പന തടയുക, അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും തടയുക, അനധികൃത കടത്തിന് സാധ്യതയുള്ള മേഖലയില്‍ വാഹനപരിശോധന കര്‍ശനമാക്കുക എന്നിവ ലക്ഷ്യമിട്ട് എക്‌സൈസ്, പൊലിസ്, ഫോറസ്റ്റ്, റവന്യൂ ഉദ്യോഗസ്ഥരുടെ സംയുക്ത സ്‌ക്വാഡുകള്‍ ഊര്‍ജിത പരിശോധന തുടരും.
സ്‌കൂളുകളിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ്, മാരകമായ ലഹരി വസ്തുക്കള്‍, പാന്‍മസാലകള്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരെയും സഹായികളാകുന്ന വിദ്യാര്‍ഥികളെയും രഹസ്യ നിരീക്ഷണത്തില്‍ കണ്ടെത്തിയാല്‍ ശിക്ഷണ നടപടികള്‍ സ്വീകരിക്കും.  ഓണത്തോടനുബന്ധിച്ച് രഹസ്യകേന്ദ്രങ്ങളില്‍ വില്‍പ്പന നടത്തുന്ന മദ്യമോ മയക്കുമരുന്നുകളോ ആരും വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷനര്‍ നിര്‍ദേശിച്ചു.
അത്തരം വ്യാജകേന്ദ്രങ്ങള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍  ജില്ലാ എക്‌സൈസ് കണ്‍ട്രോള്‍ റൂം നമ്പര്‍, ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷനര്‍, അസി: എക്‌സൈസ് കമ്മഷനര്‍ എന്നിവരുടെ നമ്പറില്‍ അറിയിക്കണം.
 ഫോണ്‍ നമ്പറുകള്‍:
ജില്ലാതല കണ്‍ട്രോള്‍ റൂം : 0491 2505897, ഡെപ്യൂട്ടി, എക്‌സൈസ് കമ്മീഷണര്‍, പാലക്കാട് : 9447178061; അസി: എക്‌സൈസ് കമ്മിഷനര്‍, പാലക്കാട് : 9496002869; സ്‌പെഷല്‍ സ്‌ക്വാഡ്, പാലക്കാട്: 0491-2526277, 9400069608. പാലക്കാട് ജില്ലയിലെ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസുകള്‍: പാലക്കാട് : 0491-2539260, 9400069430, ചിറ്റൂര്‍: 04923222272, 9400069610, ആലത്തൂര്‍: 0492-2222474, 9400069612, ഒറ്റപ്പാലം: 0466-2244488, 9400069616, മണ്ണാര്‍ക്കാട്: 0492-4225644, 9400069614, എക്‌സൈസ് ചെക്ക് പോസ്റ്റ് വാളയാര്‍: 0491-2862191, 9400069631.   



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 months ago
No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago
No Image

താമരശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കിയത് കാര്‍ കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

Kerala
  •  3 months ago
No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  3 months ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago