കൊവിഡ്: മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്കെല്ലാം നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.
കൊവിഡിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും മറ്റു മാരകമായ രോഗങ്ങള്‍ വന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കുകയും ചെയ്യുന്നത് അനീതിയാണ്. ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം പ്രകൃതി ദുരന്തങ്ങള്‍ക്കു മാത്രമാണ് നഷ്ടപരിഹാരം നല്‍കാന്‍ കഴിയുക. കൊവിഡ് പോലുള്ള മഹാമാരികളുടെ കാര്യത്തില്‍ അത് പ്രായോഗികമല്ല.
ലോക്ക്ഡൗണ്‍ മൂലം ആരോഗ്യരംഗത്തെ ചെലവുകള്‍ വര്‍ധിച്ചതിനൊപ്പം നികുതി വരുമാനം പാടേ കുറഞ്ഞു. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് വരുന്ന കൊവിഡ് ഇരകള്‍ക്കു നഷ്ടപരിഹാരം നല്‍കുന്നത് സംസ്ഥാനങ്ങള്‍ക്കു താങ്ങാനാകില്ലെന്നും ഇതുസംബന്ധിച്ച കേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കെല്ലാം നാലുലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യഹരജിയാണ് സുപ്രിംകോടതിയിലുള്ളത്. ഹരജി പരിഗണിക്കവെ കേന്ദ്രസര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
കൊവിഡ് ബാധിച്ച് കഴിഞ്ഞദിവസം വരെ 3.85 ലക്ഷത്തിലധികം പേരാണ് മരിച്ചത്. അത് ഇനിയും കൂടാം. ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നത് അപ്രായോഗികമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
എല്ലാ ഇരകള്‍ക്കും മരണ സര്‍ട്ടിഫിക്കറ്റില്‍ 'കൊവിഡ് മരണം' എന്നു തന്നെ രേഖപ്പെടുത്തി നല്‍കാറുണ്ടെന്നും ഡോക്ടര്‍മാര്‍ക്ക് കൊവിഡ് മരണമാണെന്നു സ്ഥിരീകരിക്കുന്നതില്‍ പിഴവ് വന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും സത്യവാങ്മൂലത്തില്‍ അറിയിച്ചു. കേസ് ഇന്നു വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."