രാമക്ഷേത്രഭൂമിയുടെ പേരില്‍ വീണ്ടും അഴിമതി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന്റെ പേരില്‍ വീണ്ടും അഴിമതിയാരോപണം.
47 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് പ്ലോട്ട് ഭൂമി രാമക്ഷേത്ര ട്രസ്റ്റിന് 3.5 കോടി രൂപയ്ക്ക് വില്‍പ്പന നടത്തിയതാണ് പുതിയ വിവാദം. 20 ലക്ഷത്തിന്റേയും 27 ലക്ഷത്തിന്റേയും പ്ലോട്ടുകളാണ് യഥാക്രമം 2.5 കോടിക്കും ഒരുകോടി രൂപയ്ക്കുമായി രാമക്ഷേത്ര ട്രസ്റ്റിന് വില്‍പ്പന നടത്തിയത്. ഇടപാട് നടത്തിയതാവട്ടെ ബി.ജെ.പി നേതാവും അയോധ്യ മേയറുമായ ഋഷികേഷ് ഉപാധ്യായയുടെ മരുമകന് ദീപ് നാരായനും. ഇന്ത്യടുഡേ ചാനലാണ് അഴിമതി രേഖകള്‍ സഹിതം പുറത്തുവിട്ടത്.
890 ചതുരശ്ര മീറ്ററുള്ള ഭൂമി ഫെബ്രുവരി 20ന് ദേവേന്ദ്ര പ്രസാദ് എന്നയാളില്‍ നിന്ന് 20 ലക്ഷം രൂപയ്ക്കാണ് ദീപ് നാരായണ്‍ വാങ്ങിയത്.
ഈ പ്രദേശത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് 20 ലക്ഷം. 35.6 ലക്ഷം രൂപ വരെയാണ് ഈ ഭൂമിയുടെ മതിപ്പുവില.
എന്നാല്‍ മൂന്നുമാസം തികയും മുന്‍പ് ഭൂമി ദീപ് നാരായണ്‍ രാമക്ഷേത്ര ട്രസ്റ്റിന് 2.5 കോടി രൂപയ്ക്ക് വിറ്റു. ഭൂമിവില ഇത്രയും ദിവസത്തിനുള്ളില്‍ ഒറ്റയടിക്ക് 20 ലക്ഷത്തില്‍ നിന്ന് 2.5 കോടിയായി ഉയര്‍ന്നു. ഫെബ്രുവരി 20ന് രണ്ടാമത്തെ ഭൂമി ട്രസ്റ്റിന് ദീപ് നാരായണന് വിറ്റത് ഒരുകോടി രൂപയ്ക്കാണ്. പ്രദേശത്തെ ഭൂമിയുടെ മതിപ്പുവില അനുസരിച്ച് കണക്കുകൂട്ടിയാല്‍ ഈ ഭൂമിയുടെ വില 27.08 ലക്ഷം രൂപ മാത്രമെ വരൂ. രണ്ട് ഇടപാടുകള്‍ക്കും സാക്ഷ്യം വഹിച്ചത് ട്രസ്റ്റ് അംഗമായ അനില്‍ മിശ്രയാണ്.ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് അയോധ്യയിലെ വിജേശ്വര്‍ പ്രദേശത്ത് 12,080 ചതുരശ്രമീറ്റര്‍ സ്ഥലം വാങ്ങിയതിലാണ് നേരത്തെ അഴിമതി നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."