തൃശൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ടെമ്പോ ട്രാവലര്‍ കത്തി; ഇറങ്ങിയോടിയതിനാല്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു
തൃശൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ടെമ്പോ ട്രാവലര്‍ കത്തി
തൃശൂര്‍: ചേലക്കര കൊണ്ടാഴിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു. ഡ്രൈവര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തമൊഴിവായി. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനുള്ള ആളുകളെ കയറ്റാനായി പോയ ചേലക്കോട് സൂപ്പിപ്പടി സ്വദേശി ലിതിന്റെ ഉടമസ്ഥതയിലുള്ള ടെമ്പോ ട്രാവലറിനാണ് തീപടര്‍ന്ന് പിടിച്ചത്.
തീപിടുത്തമുണ്ടായ സമയത്ത് ഡ്രൈവര്‍ ചേലക്കോട് കരണംകുന്നത്ത് ഹരികൃഷ്ണന്‍ മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ ഉടന്‍ ട്രാവലറില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി. ടെമ്പോ ട്രാവലര്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു. നാട്ടുകാരും ഷൊര്‍ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീ അണച്ചത്.
അതിനിടെ, കോഴിക്കോട് ഇരിങ്ങലില്‍ കാറും ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വടകര മുത്തൂറ്റിലെ ജീവനക്കാരനായ ശ്രീനാഥാണ് മരിച്ചത്. ഭാര്യക്കും മകനുമൊപ്പം എറണാകുളത്ത് നിന്ന് വടകരയിലേക്ക് വരുന്നതിനിടെ രാവിലെ 8.30 ഓടെയായിരുന്നു അപകടം. ഭാര്യ അവന്യക്ക് കൈക്ക് പരിക്കുണ്ട്. ഒപ്പമുണ്ടായിരുന്ന രണ്ട് വയസ്സുള്ള മകന്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. നാല് വര്‍ഷം മുന്‍പുണ്ടായ ബൈക്കപകടത്തില്‍ ശ്രീനാഥിന്റെ ഇടത് കാല്‍പാദം മുറിച്ച് മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."