'വിവരാവകാശ നിയമം അട്ടിമറിക്കാനുള്ള നീക്കം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് '
തൃപ്രയാര്‍: വിവരാവകാശ നിയമം അട്ടിമറിക്കാനുള്ള നീക്കം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും സംസ്ഥാന വിവരാവകാശ കമ്മിഷന്റെ പ്രവര്‍ത്തനം നേര്‍വഴിയിലാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഗാന്ധിതീരം ഫൗണ്ടേഷന് യോഗം ആവശ്യപ്പെട്ടു. വിവരാവകാശ നിയമം ദുര്‍ബലപ്പെടുത്താനുള്ള നീക്കം ചെറുക്കണമെന്നും വിവരാവകാശ കമ്മിഷന് ഓഫിസില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ചട്ടമ്പി സ്വാമികളുടെ ജന്മദിന തലേന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍ നിവേദനം മുഖ്യമന്ത്രിക്ക് അയക്കും. സെപ്റ്റംബര്‍ ഒന്നിന് കെ.പി കേശവ മേനോന്റെ ജന്മദിനത്തില് തൃപ്രയാറില്‍ വിവരാവകാശ സംരക്ഷണ സദസ് നടത്താനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ഗാന്ധിതീരം ഫൗണ്ടേഷന് ഡയറക്ടര്‍ സി.കെ ബിജോയ് അധ്യക്ഷനായി. ചെയര്മാന് തമ്പി കളത്തില്‍, അഡ്വ. വി.ആര് രഞ്ജിത്ത്, രാജന് ഇയ്യാനി, അശോകന് പാട്ടാളി, റൗഫ് ചേറ്റുവ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."