5000 അടി ഉയരത്തില്‍ ക്യാബിനില്‍ പുക; സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി ഇറക്കി
ന്യൂഡല്‍ഹി: സ്പൈസ് ജെറ്റ് വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്ന് ജബല്‍പൂരിലേക്ക് പറന്നുയരുന്നതിനിടെ വിമാന ക്യാബിനില്‍ പുക ഉയരുന്നത് കണ്ടതോടെ അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നു. യാത്രക്കാരെ സുരക്ഷിതമായി പുറത്താക്കിയതായി സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു.
#WATCH | A SpiceJet aircraft operating from Delhi to Jabalpur returned safely to the Delhi airport today morning after the crew noticed smoke in the cabin while passing 5000ft; passengers safely disembarked: SpiceJet Spokesperson pic.twitter.com/R1LwAVO4Mk
— ANI (@ANI) July 2, 2022
വിമാനത്തിനുള്ളില്‍ പുക പടരുന്നതിന്റെയും യാത്രക്കാര്‍ പത്രവും മറ്റും ഉപയോഗിച്ച് വീശുന്നതിന്റെയും വീഡിയോ പുറത്തുവന്നു. 5000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് ജീവനക്കാര്‍ പുക ശ്രദ്ധിച്ചതെന്ന് സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു.
ഇന്ന് രാവിലെയാണ് ഡല്‍ഹി-ജബല്‍പൂര്‍ സ്പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കിയത്. ക്യാബിനിലേക്ക് പുക കയറിയതോടെ യാത്രക്കാരും പരിഭ്രാന്തരായി. ഉടന്‍ തന്നെ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."