HOME
DETAILS
MAL
കൊല്ലത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍: കൊലപാതകമെന്ന് ബന്ധുക്കള്‍, ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍
backup
June 21 2021 | 06:06 AM
കൊല്ലം: കൊല്ലത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍.വിസ്മയ (24) നെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മര്‍ദ്ദനമെറ്റ പാടുകളുണ്ട്.
അതേ സമയം മരണം കൊലപാതകമെന്ന് യുവതിയുടെ അച്ഛന് പ്രതികരിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ മകളെ നിരന്തരം മര്‍ദിച്ചിരുന്നെന്ന് കുടുംബം പറഞ്ഞു. മോട്ടോര്‍ വകുപ്പിലെ ജീവനക്കാരനായ കിരണാണ് ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.
കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്ക് വിസ്മയ മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങള്‍ അയച്ചുകൊടുത്തിരുന്നു. തന്നെ നിരന്തരം മര്‍ദ്ദിക്കുകയായിരുന്നെന്ന് വാട്സ്അപ്പ് സന്ദേശത്തിലൂടെ ബന്ധുക്കളെ അറിയിച്ചിരുന്നു. വിസ്മയയെ കൂട്ടിക്കൊണ്ടുപോകാന്‍ ബന്ധുക്കള്‍ വരാനിരിക്കെയാണ് മരണം. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."