HOME
DETAILS
MAL
പീഡനക്കേസില്‍ പി.സി ജോര്‍ജിന് ജാമ്യം
backup
July 02 2022 | 15:07 PM
തിരുവനന്തപുരം: പീഡനശ്രമ പരാതിയില്‍ പി.സി ജോര്‍ജിന് ജാമ്യം. 2022 ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിലെ 404 നമ്പര്‍ റൂമിലേക്ക് വിളിച്ച് വരുത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും തുടര്‍ന്ന് ബലപ്രയോഗം നടത്തുകയും ചെയ്തുവെന്നാണ് പരാതിയിലാണ് ജാമ്യം.
പീഡനശ്രമം, അശ്ലീല സന്ദേശം, കടന്ന് പിടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്ന കേസെടുത്തത്.പി.സി ജോര്‍ജ്ജിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷന് പ്രതി മത സ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയ വ്യക്തിയാണെന്നും കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചയാളാണെന്നും വ്യക്തമാക്കി.
ജാമ്യം അനുവദിച്ചാല്‍ പരാതിക്കാരിയെയും സാക്ഷികളെയും ഭീഷണിപ്പെടുത്തും. പുറത്തിറങ്ങിയാല്‍ പ്രകോപന പ്രസംഗങ്ങള്‍ നടത്തി ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."