കണ്ടക്ടറെ മര്‍ദിച്ച സംഭവം: ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്തു
കൊടുങ്ങല്ലൂര്‍: സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ സ്വകാര്യ ബസിനെ പിന്തുടര്ന്ന് തടഞ്ഞ് കണ്ടക്ടറെ മര്‍ദിച്ച കേസില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പൊലിസ് അറസ്റ്റ് ചെയ്തു.
ഈ ആവശ്യമുന്നയിച്ച് ഒരു വിഭാഗം ബസ് ജീവനക്കാര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് റൂട്ടില്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. ലോകമലേശ്വരം രാമന്‍കുളത്ത് സന്തോഷി (42)നെയാണ് കൊടുങ്ങല്ലൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച എറിയാട് കേരളവര്‍മ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റോപ്പില്‍ നിറുത്താതെ പോയ ഖുറൈശ് എന്ന ബസിനെ പിന്തുടര്‍ന്ന വിദ്യാര്‍ഥികളും നാട്ടുകാരില്‍ ചിലരും ചേര്‍ന്ന് ചന്തപ്പുരയില്‍ വച്ച് ബസ് തടയുകയുണ്ടായി. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടയില്‍ ബസ് കണ്ടക്ടര്‍ മിഥുന് മര്‍ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ പൊലിസ് കേസെടുത്തിരുന്നു. കണ്ടക്ടറെ മര്‍ദിച്ച സംഭവത്തിലുള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപെട്ടാണ് ഒരു വിഭാഗം ബസ് ജീവനക്കാര്‍ പണിമുടക്ക് സമരം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."