ഇത് ചരിത്ര നിമിഷം; സഊദി ബഹിരാകാശ സഞ്ചാരികളായ റയാന ബര്‍നാവിയും അലി അല്‍ഖര്‍നിയും കുതിച്ചുയർന്നു
റിയാദ്: ചരിത്രം കുറിച്ച് ആദ്യ സഊദി വനിത ബഹിരാകാശ യാത്രിക ഉൾപ്പെടെ രണ്ട് സഊദി പൗരന്മാർ ശൂന്യകാശത്തേക്ക് കുതിച്ചുയർന്നു. സഊദി ബഹിരാകാശ സഞ്ചാരികളായ റയാനയും അലിയുമാണ് രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തി വാനിലേക്ക് കുതിച്ചുയർന്നത്. ഇവരിൽ ഒരാൾ വനിതയാണെന്നത് സഊദിയെ സംബന്ധിച്ച് മറ്റൊരു ആഹ്ലാദ മുഹൂർത്തം കൂടിയാണ്. റയാന ബര്‍നാവിയേയും, അലി അല്‍ഖര്‍നിയേയും വഹിച്ചുള്ള ബഹിരാകാശ വാഹനവുമായി റോക്കറ്റ്, കേപ് കനാവെറലിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ സഊദി സമയം അര്‍ധരാത്രി 12.37 നാണ് കുതിച്ചുയര്‍ന്നത്. തിങ്കളാഴ്ച ഉച്ചക്ക് 1.30 ഓടെ സംഘം ബഹിരാകാശ നിലയത്തിലെത്തും.
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 420 കിലോമീറ്റർ അകലെയുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പേടകം നിലയുറപ്പിക്കും. സ്വകാര്യ ബഹിരാകാശ ദൗത്യമായ ആക്‌സിയോം മിഷന്‍ 2 (എ.എസ്്ക-2) ഭാഗമായാണ് ഇവരുടെ ദൗത്യം. ബഹിരാകാശത്തെത്തുന്ന ആദ്യത്തെ സഊദി , അറബ്, മുസ്‌ലിം വനിത എന്ന നിലയില്‍ ചരിത്രം കുറിക്കുകയാണ് യുവതിയായ റയാന ബര്‍നാവി. ബ്രസ്റ്റ് കാന്‍സര്‍ ഗവേഷക കൂടിയാണിവർ. അലി അല്‍ ഖര്‍നിയാവട്ടെ യുദ്ധവിമാനത്തിലെ പൈലറ്റുമാണ്.
നാസയുടെ മുന്‍ ആസ്‌ട്രൊനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, അമേരിക്കയിലെ ടെന്നസ്സിയില്‍നിന്നുള്ള ബിസിനസുകാരനായ ജോണ്‍ ഷോഫ്‌നര്‍ എന്നിവരാണ് ഇവരുടെ സംഘത്തില്‍ ഉള്‍പ്പെടുന്ന മറ്റു കൂട്ടാളികൾ. പെഗ്ഗി വിറ്റ്‌സന്റേത് ഇത് നാലാമത് ബഹിരാകാശ സഞ്ചാരമാണ്. പൈലറ്റ് എന്ന നിലയിലുള്ള ദൗത്യമാണ് ഷോഫ്‌നര്‍ക്ക്. പത്ത് ദിവസം സംഘം ബഹിരാകാശ നിലയത്തിലുണ്ടാവുന്ന സംഘം ഇരുപതോളം പരീക്ഷണങ്ങള്‍ നടത്തും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ (സീറോ ഗ്രാവിറ്റി) യില്‍ മൂലകോശങ്ങളുടെ (സ്‌റ്റെം സെല്‍) പ്രവര്‍ത്തനത്തെകുറിച്ചുള്ള പരീക്ഷണമാണ് അതില്‍ പ്രധാനം.
തങ്ങളുടെ അഭിമാനകരമായ നേട്ടത്തിൽ രാജ്യത്തിന്റെയും ആവേശഭരിതരായ ജനങ്ങളുടെയും സ്വപ്നങ്ങളിൽ അവർ പറന്നുയർന്നപ്പോൾ ആക്‌സിയം സ്‌പേസ് സംഘടിപ്പിച്ച ബഹിരാകാശ യാത്ര വൻ വിജയമായിരുന്നു. ബഹിരാകാശ നിലയില്‍ നിലവില്‍ ഏഴ് സഞ്ചാരികള്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. സ്‌പെയ്‌സ് വാക് നടത്തിയ ആദ്യ അറബ് പൗരനായ യു.എ.ഇയുടെ സുല്‍ത്താന്‍ അല്‍ നെയാദിയാണ് അതിലൊരാള്‍. കഴിഞ്ഞ മാസാണ് സുല്‍ത്താന്‍ സ്‌പെയ്‌സ് വാക് നടത്തിയത്.
അദ്ദേഹത്തെ കൂടാതെ മൂന്ന് റഷ്യക്കാരും മൂന്ന് അമേരിക്കക്കാരും ബഹിരാകാശ നിലയത്തിലുണ്ട്.
1985 ല്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ സഊദി പൗരന്‍. വ്യോമസേന പൈലറ്റായിരുന്ന സുല്‍ത്താന്‍ രാജകുമാരന്‍, യു.എസ് ബഹിരാകാശ സംഘത്തോടൊപ്പമാണ് യാത്ര നടത്തിയത്. 2018 ല്‍ സ്ഥാപിതമായ സഊദി സ്‌പെയ്‌സ് കമ്മീഷന്‍ കഴിഞ്ഞ വര്‍ഷമാണ് കൂടുതല്‍ പേരെ ബഹിരാകാശത്ത് അയക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചത്. വീഡിയോകൾ കാണാം താഴെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."