എസ്.എഫ്.ഐ ആള്‍മാറാട്ടം; കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പലിന് സസ്പെന്ഷന്
എസ്.എഫ്.ഐ ആള്‍മാറാട്ടം; കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പലിന് സസ്പെന്ഷന്
തിരുവനന്തപുരം: എസ്.എഫ്.ഐ ആള്‍മാറാട്ടത്തിന് കൂട്ടുനിന്ന പ്രിന്‍സിപ്പല്‍ ഡോ. ജി.ജെ ഷൈജുവിന് സസ്പെന്ഷന്. നടപടി എടുക്കാന്‍ നിര്‍ദ്ദേശിച്ച് കേരള സര്‍വകലാശാല രജിസ്ട്രാര്‍ കോളജ് മാനേജ്മെന്റിന് കത്ത് നല്‍കിയിരുന്നു. യൂണിവേഴ്സിറ്റിയൂണിയന്‍ കൗണ്സിലര്തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആള്‍മാറാട്ടം, വ്യാജരേഖ ചമക്കല്‍ , കേരള സര്‍വകലാശാലയെ തെറ്റിദ്ധരിപ്പിക്കല്‍ എന്നിവക്ക് ഡോ. ജി.ജെ.ഷൈജു എസ്.എഫ് .ഐ നേതാവ് എ. വിശാഖിന് കൂട്ടു നിന്നു എന്നാണ് സിന്‍ഡിക്കേറ്റ് യോഗം വിലയിരുത്തിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കാന്സര്വകലാശാല നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കോളജ് അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
പ്രിന്‍സിപ്പല്‍ ചുമതലയിലുണ്ടായിരുന്ന ഡോ. ജി.ജെ ഷൈജുവിനെ സ്ഥാനത്തുനിന്ന് നീക്കി കേരള സര്‍വകലാശാല ഉത്തരവിറക്കിയിരുന്നു. സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. ഷൈജുവിനെതിരേ അച്ചടക്ക നടപടിയെടുത്ത് അറിയിക്കണമെന്ന് കോളജ് മാനേജ്മെന്റിനോട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടിരുന്നു.
ആള്‍മാറാട്ടം, വിശ്വാസവഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജില്ലാ പൊലിസ് മേധാവിമാര്‍ക്കും കാട്ടാക്കട പൊലിസിനും രജിസ്ട്രാര്‍ പരാതി നല്‍കിയത്. കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ യു.യു.സിയായി ജയിച്ച അനഘയ്ക്ക് പകരം എ വിശാഖിന്റെ പേര് ചേര്‍ത്ത് പ്രിന്‍സിപ്പല്‍ സര്‍വകലാശാലയ്ക്ക് അയച്ച നടപടി കോളജിന്റെയും സര്‍വകലാശാലയുടെയും പ്രതിച്ഛായയ്ക്ക് കോട്ടംവരുത്തിയെന്ന് പരാതിയില്‍ പറയുന്നു.
kattakkada-collage-issue-action-against-principal
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."