ആരും പട്ടിണികിടക്കുന്നില്ല; ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് ആവശ്യമില്ലെന്ന് അഡ്മിനിസ്‌ട്രേഷന്‍ ഹൈക്കോടതിയില്‍
കൊച്ചി; ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്യേണ്ടതില്ലെന്ന് അഡ്മിനിസ്‌ട്രേഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ദ്വീപിലാരും പട്ടിണികിടക്കുന്നില്ല. ന്യായവില ഷോപ്പുകള്‍ തുറക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്
ലക്ഷദ്വീപില്‍ അടിയന്തരമായി ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുളള പൊതു താല്‍പര്യ ഹര്‍ജിയിലാണ് കലക്ടര്‍ മറുപടി നല്‍കിയത്. അതിന്റെ ആവശ്യം ഇപ്പോഴില്ല. ഇവിടെ ആരും പട്ടിണികിടക്കുന്നില്ല. ചികില്‍സയും വിദ്യാഭ്യാസവും സൗജന്യമാണ്. ലോക്ഡൗണാണെങ്കിലും 39 ന്യായവില കടകള്‍ തുറന്നിരുപ്പുണ്ട്.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ദിവസവും മൂന്നു മണിക്കൂര്‍ തുറക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കള്‍ക്കും ക്ഷാമമില്ല. മല്‍സ്യബന്ധനമടക്കമുളള തൊഴിലുകള്‍ക്ക് പോകുന്നതിനും തടസമില്ല. ഈ സാഹചര്യത്തില്‍ ഹര്‍ജിക്ക് പ്രസക്തിയില്ലെന്നും തളളണമെന്നുമാണ് അഡ്മിനിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."