ലൈസന്‍സ് എപ്പോഴും കൈയ്യില്‍ കരുതാന്‍ മറക്കാറുണ്ടോ? ഫോണില്‍ സൂക്ഷിച്ചോളൂ
ലൈസന്‍സ് എപ്പോഴും കൈയ്യില്‍ കരുതാന്‍ മറക്കാറുണ്ടോ? ഫോണില്‍ സൂക്ഷിച്ചോളൂ
ഡ്രൈവിങ് ലൈസന്‍സ് പേഴ്‌സിലും മറ്റും കൊണ്ടുനടക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. മാത്രമല്ല, യാത്രക്കിടെ ഇത് നഷ്ടപ്പെടുമോ എന്നും പലര്‍ക്കും ഭയമായിരിക്കും. പഴ്‌സ് വീട്ടില്‍ വെച്ച് മറന്ന അന്നു തന്നെ പൊലിസ് ചെക്കിങില്‍ പിടിച്ച പലരും ഉണ്ടാവും. ഇതിന് പരിഹാരമായി നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് ഫോണില്‍ സൂക്ഷിച്ചാലോ..
പഴ്‌സ് മറന്നുവക്കുമ്പോഴോ മറ്റേതെങ്കിലും സന്ദര്‍ഭങ്ങളിലോ ഡ്രൈവിങ് ലൈസന്‍സ് കൈവശമില്ലെങ്കില്‍ ഈ സംവിധാനം തീര്‍ച്ചയായും പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെയുണ്ട്. ഡിജിലോക്കറോ അല്ലെങ്കില്‍ എംപരിവാഹന്‍ ആപ്പോ ഇതിനായി ഉപയോഗിക്കാം. നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ അവ ഓപ്പണ്‍ ചെയ്ത് കാണാനും വേണമെങ്കില്‍ സോഫ്റ്റ് കോപ്പി ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും എന്നതാണ് ഈ ആപ്പിന്റെ സവിശേഷത. നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഫിസിക്കല്‍ കോപ്പി കൈവശം വയ്ക്കാന്‍ മറന്നാല്‍ ഇത് ഉപയോഗപ്രദമാകും.
ഇതിനായി ആദ്യം ഡിജിലോക്കര്‍ അക്കൗണ്ട് തുടങ്ങേണ്ടതുണ്ട്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ഫോണ്‍ നമ്പരും ആധാര്‍ കാര്‍ഡ് നമ്പരും ഉപയോഗിച്ച് നിങ്ങള്‍ ഡിജിലോക്കര്‍ ആപ്പിള്‍ സൈന്‍ അപ്പ് ചെയ്യണം. ഇതിന് ശേഷം മാത്രമേ നമുക്ക് ആപ്പിലേക്ക് നമ്മുടെ ഡൌക്യുമെന്റ്‌സ് അപ്ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളു. ഇത് എങ്ങനെയാണെന്ന് നോക്കാം.
Read more: ഓഫിസുകള്‍ കയറിയിറങ്ങണ്ട, ഡ്രൈവിങ് ലൈസന്‍സ് ,ആര്‍.സി സംബന്ധമായ വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍
ഡിജിലോക്കര്‍ സൈറ്റ് സന്ദര്‍ശിച്ച് നിങ്ങളുടെ യൂസര്‍നെയിമും ആറ് അക്ക പിന്‍ നമ്പരും ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുക. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ഫോണിലേക്ക് ഒടിപി ലഭിക്കും.
സൈന്‍ ഇന്‍ ചെയ്തുകഴിഞ്ഞാല്‍, ഗെറ്റ് ഇഷ്യൂഡ് ഡോക്യുമെന്റ് ബട്ടണില്‍ ക്ലിക്കുചെയ്യുക.
സെര്‍ച്ച് ബാറില്‍ 'ഡ്രൈവിങ് ലൈസന്‍സ്' എന്ന് സെര്‍ച്ച് ചെയ്യുക
നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് ഏത് സംസ്ഥാനത്തെ ആണോ അത് തിരഞ്ഞെടുക്കുക. പകരമായി, ഇതിന് പകരം ഓള്‍ സ്റ്റേറ്റ്‌സ് ഓപ്ഷനും തെരഞ്ഞെടുക്കാം.
നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ നല്‍കി ഗെറ്റ് ഡോക്യുമെന്റ് ബട്ടണ്‍ അമര്‍ത്തുക.
നിങ്ങളുടെ ഡാറ്റ ഇഷ്യൂവറുമായി ഷെയര്‍ ചെയ്യുന്നതിന് ഡിഗ്ലോക്കറിന് സമ്മതം നല്‍കുന്നതിനുള്ള ചെക്ക്‌ബോക്‌സില്‍ ക്ലിക്ക് ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തുക.
ഡിജിലോക്കര്‍ ഇപ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ലഭ്യമാക്കും.
ഇഷ്യു ചെയ്ത ഡോക്യുമെന്റിസന്റെ ലിസ്റ്റിലേക്ക് പോയി നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് നോക്കാവുന്നതാണ്.
ഡ്രൈവിംഗ് ലൈസന്‍സ് പിഡിഎഫ് ബട്ടണില്‍ ക്ലിക്കുചെയ്ത് സോഫ്റ്റ് കോപ്പിയായി ഡൗണ്‍ലോഡ് ചെയ്യാം.
അതേസമയം, എം.പരിവഹന്‍ ആപ്പ് ഡൗണ്‍ലൗഡ് ചെയ്ത് അതില്‍ സൈന്‍ അപ്പ് ചെയ്താല്‍ നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് ഡിഎല്‍ ഡാഷ്‌ബോര്‍ഡ് ടാബിന് കീഴിലായി കാണാവുന്നതാണ്.
know-how-to-keep-driving-license-on-your-smartphone
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."