HOME
DETAILS
MAL
കോഴിക്കോട് നഗരത്തില്‍ ദമ്പതിമാര്‍ക്ക് നേരെ ആക്രമണം; അഞ്ചുപേര്‍ കസ്റ്റഡിയില്‍
backup
May 22 2023 | 09:05 AM
കോഴിക്കോട് നഗരത്തില്‍ ദമ്പതിമാര്‍ക്ക് നേരെ ആക്രമണം; അഞ്ചുപേര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: നഗരത്തില്‍ ബൈക്ക് യാത്രികരായ യുവ ദമ്പതികളെ ആക്രമിച്ച കേസില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. ഒരു ബൈക്കും നടക്കാവ് പൊലിസ് കസ്റ്റഡിയിലെടുത്തു. ഇരിങ്ങാടന്‍പള്ളി സ്വദേശി അശ്വിന്‍ അരവിന്ദാക്ഷനും ഭാര്യയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്.
ഞായറാഴ്ച്ച രാത്രി പത്തരയോടെയാണ് കോഴിക്കോട് ക്രിസ്ത്യന്‍ കോളജ് ജങ്ഷനില്‍വെച്ച് ആക്രമണമുണ്ടായത്. സിനിമ കണ്ടതിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും ഇതിനിടെ ക്രിസ്ത്യന്‍ കോളജ് ട്രാഫിക് ജങ്ഷനില്‍ വച്ച് രണ്ട് ബൈക്കുകളായി പിന്തുടര്‍ന്നെത്തിയ അഞ്ചംഗ സംഘം ഇവരെ ശല്യം ചെയ്തു. അശ്വിന്റെ ഭാര്യയെ കളിയാക്കുകയും കണ്ണിറുക്കി കാണിക്കുകയും ചെയ്തു. ഇത് ചോദ്യംചെയ്ത അശ്വിനെ മര്‍ദിച്ചെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."