HOME
DETAILS

ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണം: വാഫി - വഫിയ്യ ജിദ്ദ ചാപ്റ്റർ

  
backup
June 21 2021 | 13:06 PM

jiddah-wafy-statement

ജിദ്ദ: കേരളത്തിൽ ലോക്ക് ഡൌൺ നിയന്ത്രങ്ങളിൽ ഇളവ് വരുത്തിയ സാഹചര്യത്തിൽ പള്ളികൾ ഉൾപ്പെടെ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് വാഫി- വഫിയ്യ ജിദ്ദ കമ്മിറ്റി യോഗം സംസഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. മദ്യ ശാലകൾ വരെ തുറന്നു പ്രവർത്തിക്കുമ്പോഴും ആരാധനാലങ്ങൾ തുറക്കാൻ അനുവദിക്കാത്തത് വിരോധാഭാസമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

കൊവിഡ് സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ പ്രവാസികൾക്ക് അനുയോജ്യമായ പുനരധിവാസ പദ്ധതി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാറിനോടും പ്രവാസികളുടെ യാത്ര പ്രശ്‌നത്തിൽ ഇടപെടണമെനന്ന് കേന്ദ്ര സർക്കാറിനോടും യോഗം ആവശ്യപ്പെട്ടു.

കൊവിഡ് പ്രോട്ടോകോൾ പാലിച്ചു ഷറഫിയ്യയിൽ വെച്ച് നടന്ന യോഗം കെ.പി അബ്‌ദുറഹ്‌മാൻ ഹാജി പുളിക്കൽ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു. ആധുനിക കാലഘട്ടത്തിൽ ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും അനുയോജ്യമായ മത - ഭൗതിക വിദ്യാഭ്യാസ സംവിധാനമാണ് വാഫി - വഫിയ്യ കോഴ്‌സുകൾ എന്ന് അദ്ദേഹം പറഞ്ഞു.
കുഞ്ഞാലി കുമ്മാളിൽ, ഈസ കാളികാവ്, സി.വി റസീം കണ്ണൂർ, സിദ്ധീഖ് മക്കരപ്പറമ്പ്, സലീം കരിപ്പോൾ, ഷൗക്കത്ത് കരുവാരക്കുണ്ട്, അബ്ദുൽ അസീസ് വിളയൂർ, മുഹമ്മദ് ഓമശ്ശേരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

ജോലി ആവശ്യാർഥം സ്ഥലം മാറിപ്പോയ ജനറൽ സെക്രട്ടറി ഷഫീഖ് വാഫിക്ക് പകരം ദിൽഷാദ് കാടാമ്പുഴയെ പുതിയ ജനറൽ സെക്രട്ടറിയായി യോഗം തെരെഞ്ഞെടുത്തു. കൂടുതൽ പ്രവർത്തകരെ ഉൾപ്പെടുത്തി കമ്മിറ്റിയുടെ പ്രവർത്തനം സജീവമാക്കാനും യോഗം തീരുമാനിച്ചു.

സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ പ്രാർത്ഥന നടത്തി. വൈസ് പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങൽ സ്വാഗതവും വർക്കിംഗ് സെക്രട്ടറി സാലിം അമ്മിനിക്കാട് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago