വെസ്പയുടെ പുത്തന്‍ മോഡലുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക്; എത്തുക രണ്ട് വേരിയന്റുകള്‍
vespa dual sxl and vxl launched in indian market
വെസ്പയുടെ പുത്തന്‍ മോഡലുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക്; എത്തുക രണ്ട് വേരിയന്റുകള്‍
ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ പിയാജിയോ വെസ്പ ഡ്യുവല്‍ മോഡലുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. രണ്ട് വേരിയന്റുകളിലായി ഡ്യുവല്‍ SXL, ഡ്യുവല്‍ VXL എന്നീ സ്‌കൂട്ടറുകളാണ് ഇന്ത്യന്‍ വിപണിയിലേക്ക് പിയാജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും പുതിയ ബി.എസ് 6 ഫേസ് 2 എമിഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് രണ്ട് വേരിയന്റുകളുടേയും എഞ്ചിന്‍ നിര്‍മിച്ചിരിക്കുന്നത്. വെസ്പ ഡ്യുവല്‍ SXL വേരിയന്റിന് 125 സി.സിയും VXL സീരീസ് വേരിയന്റിന് 150 സി.സിയുമാണ് ശേഷി. 1.32 ലക്ഷം രൂപ മുതലാണ് പ്രസ്തുത വാഹനത്തിന്റെ ഷോറൂം വില ആരംഭിക്കുന്നത് എന്നാണ് കമ്പനിയുടെ അവകാശവാദം.
വെസ്പയുടെ SXL,VXL എന്നിവയുടെ 125 സി.സി വാഹനങ്ങള്‍ക്ക് 9.8bhp കരുത്തും 9.6nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുളള 124.45 സിസ,സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണുളളത്. അതേസമയം 150 സി.സി വേരിയന്റിന് 149.5 സി.സി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണുളളത്. ഇത് 10.3 ബി.എച്ച്.പിയും 10.6 എന്‍എം പീക്ക് ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.നിരവധി പ്രത്യേകതകളുളള ഈ വാഹനത്തിന് നിരവധി സവിശേഷതകളുമുണ്ട്. എല്‍.ഇ.ഡി ഹെഡ്‌ലൈറ്റുകള്‍,ഫ്രണ്ട് ഡിസ്‌ക്ക് ബ്രേക്ക്, ഇരട്ട ഹൈഡ്രോളിക്ക് ഷോക്ക് അബ്‌സറുകളോട് കൂടിയ ഫ്രണ്ട് സസ്‌പെന്‍ഷന്‍,11 ഇഞ്ച് ഫ്രണ്ട് വീല്‍ തുടങ്ങിയവ വാഹനത്തിന്റെ ഫീച്ചറുകളില്‍ ചിലതാണ്. ഡ്യുവല്‍ ടോണ്‍ കളര്‍ വേരിയന്റുകളിലാണ് കമ്പനി സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നത്.
വൃത്താകൃതിയിലുളള ഹെഡ്‌ലൈറ്റുകളും റിയര്‍ വ്യൂ മിററുകള്‍ക്ക് യോജിച്ച രൂപവുമായി vxl ശ്രേണിയിലുളള സ്‌കൂട്ടറുകള്‍ പുറത്തിറങ്ങുമ്പോള്‍, sxl മോഡലിന്റെ ഹെഡ്‌ലൈറ്റുകള്‍ക്കും റിയര്‍ വ്യൂ മിററുകള്‍ക്കും ദീര്‍ഘ ചതുരാകൃതിയാണുളളത്.
വെസ്പയുടെ രാജ്യത്തെ എക്‌സ്‌ക്ലൂസീവ് ഡീലര്‍ഷിപ്പുകളില്‍ നിന്നാണ് പുതിയ ഡ്യുവല്‍ വേരിയന്റ് ലഭ്യമാവുക.
Content Highlights: vespa dual sxl and vxl launched in indian market
വെസ്പയുടെ പുത്തന്‍ മോഡലുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക്; എത്തുക രണ്ട് വേരിയന്റുകള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."