HOME
DETAILS
MAL
സ്വകാര്യ ലാബ് ഉടമകളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി ആര്.ടി-പി.സി.ആര് പരിശോധനയ്ക്ക് 500 രൂപതന്നെ
backup
June 22 2021 | 01:06 AM
കൊച്ചി: കൊവിഡ് ആര്.ടി-പി.സിആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുകള്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബഞ്ച് തള്ളി. പല സംസ്ഥാനങ്ങളിലും പരിശോധനാ നിരക്ക് ഇതിലും കുറവാണെന്നു വിലയിരുത്തിയാണ് കോടതി ഹരജി തള്ളിയത്.
ഹരജി സിംഗിള്‍ ബഞ്ച് തള്ളിയതിനെ തുടര്‍ന്നാണ് ലാബുടമകള്‍ ഡിവിഷന് ബഞ്ചിനെ സമീപിച്ചത്. പഞ്ചാബ്, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിരക്ക് 500രൂപയിലും താഴെയാണെന്നു കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ വിവിധ ലാബുടമകള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയാണ് ജസ്റ്റിസ് അനില്‍ നരേന്ദ്രന്, ജസ്റ്റിസ് സിയാദ് റഹ്മാന് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."