ആശുപത്രിയിലെ നിയമനം: പ്രതികളുടെ ഭാര്യമാരെന്ന് അറിഞ്ഞില്ലെന്ന് ജില്ലാ പഞ്ചായത്ത്
കാസര്‍കോട്: പറഞ്ഞാല്‍ വിശ്വാസം വരില്ലെങ്കിലും പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്നു പ്രതികളുടെ ഭാര്യമാര്‍ക്ക് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ നിയമനം നല്‍കിയത് യാദൃച്ഛികം മാത്രമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്. നിയമനത്തിനുള്ള ഇന്റര്‍വ്യൂ ബോര്‍ഡില്‍ ആശുപത്രി സൂപ്രണ്ട്, ആര്.എം.ഒ, നഴ്സിങ് സൂപ്രണ്ട് എന്നിവരാണ് ഉണ്ടായിരുന്നത്. അവര്‍ക്ക് ഇവര്‍ പ്രതികളുടെ ഭാര്യമാരാണെന്ന് അറിയില്ല.
ഇന്റര്‍വ്യൂ ബോര്‍ഡ് നല്കിയ ലിസ്റ്റില്‍നിന്ന് നിയമനം നടത്തുക മാത്രമാണ് ചെയ്തത്. മാത്രമല്ല, ഇന്റര്‍വ്യൂ നടന്നത് കൊവിഡ് സാഹചര്യത്തിലും ജില്ലാ ആശുപത്രി കൊവിഡ് കേന്ദ്രമാക്കിയ സമയത്തുമായിരുന്നു. അതിനാല്‍ തന്നെ ജോലി ചെയ്യാന്‍ എല്ലാവരും തയാറാവാത്ത സ്ഥിതിയുണ്ടായിരുന്നുവെന്നും സന്നദ്ധത കൂടി കണക്കിലെടുത്താണ് ഇവര്‍ക്ക് നിയമനം നല്‍കിയതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ന്യായീകരിച്ചു. പ്രതികളുടെ ഭാര്യമാരാണെന്ന് വച്ച് അവരുടെ മനുഷ്യാവകാശം നിഷേധിക്കാനാവില്ലെന്നും ബേബി ബാലകൃഷ്ണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."