HOME
DETAILS

അവസാനിപ്പിക്കണം വിദ്യാഭ്യാസ വിവേചനം

  
backup
May 23 2023 | 00:05 AM

discrimination-in-education-should-end


എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം വന്ന് പ്ലസ് വൺ പ്രവേശനത്തിലേക്ക് സംസ്ഥാനത്തെ സ്‌കൂളുകൾ നീങ്ങുമ്പോൾ ഉപരിപഠനത്തിന് എവിടെ സീറ്റുകളെന്ന ചോദ്യമാണ് മലബാറിലെ വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഉയരുന്നത്. ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ കഴിയുന്നില്ല വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും. മലബാറിലെ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കൽ എന്ന പേരിൽ സർക്കാർ കാലാകാലങ്ങളായി തുടരുന്ന വഞ്ചനയുടെ ഇരകളായി ഇക്കുറിയും ഏറെ വിദ്യാർഥികൾ മാറുമെന്ന് ഉറപ്പായി. വടക്കൻ കേരളത്തിലെ വിദ്യാർഥികളുടെ ഉപരിപഠനം തങ്ങളുടെ ബാധ്യതയല്ലെന്ന സർക്കാർ നിലപാടിനെ അംഗീകരിക്കാൻ കഴിയില്ല. എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം ഒരു ദിവസം നേരത്തെ നടത്തി, മികച്ച വിജയവും കൈവരിച്ചെങ്കിലും ഇവർക്കെല്ലാം ഹയർ സെക്കൻഡറി പഠനത്തിന് മതിയായ സൗകര്യമില്ലെങ്കിൽ പിന്നെ അതുകൊണ്ടെന്തു ഗുണം. വടക്കൻ കേരളത്തിലെ പതിനായിരക്കണക്കിന് വിദ്യാർഥികൾ എങ്ങനെയെങ്കിലും ഉപരിപഠനം നടത്തികൊള്ളൂവെന്നാണോ പൊതുവിദ്യാഭ്യാസ വകുപ്പ് പറയുന്നത്.


മൂന്നു വർഷം മുമ്പ് സർക്കാർ നിയോഗിച്ച വി. കാർത്തികേയൻ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് സർക്കാരിന്റെ മേശപ്പുറത്തുണ്ട്. അതു തുറന്നുനോക്കിയാൽ മതി തുടർന്നുകൊണ്ടിരിക്കുന്ന ഈ വിവേചനത്തിന്റെ ആഴമറിയാൻ. മലബാറിൽ 150 അധിക ബാച്ച് അനുവദിക്കണമെന്ന് കാർത്തികേയൻ റിപ്പോർട്ടിൽ അടിവരയിട്ട് വ്യക്തമാക്കുന്നുണ്ടെന്നാണ് അറിയുന്നത്. എന്നാൽ, ഹയർ സെക്കൻഡറി മുൻ ഡയരക്ടർ കൂടിയായിരുന്ന കാർത്തികേയന്റെ റിപ്പോർട്ടിന്റെ ഉള്ളടക്കമെന്താണെന്ന് വ്യക്തമാക്കാൻ പോലും വിദ്യാഭ്യാസ മന്ത്രി തയാറാകുന്നില്ല.

ഈ ഒളിച്ചുവയ്ക്കലിനിടയിലുമുണ്ട് ദുരൂഹത. തെക്കൻ കേരളത്തിലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെയും വടക്കൻ കേരളത്തിലെ പുറത്താകുന്ന വിദ്യാർഥികളുടെയും പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെന്നാണ് അറിയുന്നത്. എന്നാൽ, റിപ്പോർട്ടിൻമേൽ ഇപ്പോൾ നടപടികളൊന്നും എടുക്കുന്നില്ല, ഇനിയും പഠിക്കാനുണ്ട് എന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവർത്തിക്കുന്നത്. മൂന്നു വർഷം ഒരു വിദഗ്ധ സംഘം നടത്തിയ പഠനത്തിനൊടുവിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇനിയും പഠിക്കാനുണ്ട് എന്നു പറയുന്നതിനുപിന്നിൽ ചില താൽപര്യങ്ങളില്ലേയെന്ന് സംശയിച്ചുപോകും.
കൂടുതൽ ബാച്ചുകൾ അനുവദിച്ചാലുണ്ടാകുന്ന സാമ്പത്തിക ബാധ്യതയെ മറികടക്കാൻ തെക്കൻ കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ അധ്യാപകരെയടക്കം വടക്കൻ കേരളത്തിലേക്ക് മാറ്റിയാൽ പ്രശ്‌നത്തിന് പെട്ടന്ന് താൽക്കാലിക പരിഹാരം കാണാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം തെക്കൻ കേരളത്തിലുള്ള 87 സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ 111 ബാച്ചുകളിൽ കുട്ടികളെ തികയാത്ത സ്ഥിതിയായിരുന്നു. മലബാറിലാകട്ടെ പതിനായിരക്കണക്കിന് കുട്ടികൾ പുറത്തായി എന്നുമാത്രമല്ല, ചില ക്ലാസുകളിൽ 65 കുട്ടികളെ വരെ കുത്തിനിറച്ചായിരുന്നു പഠനം നടത്തിയിരുന്നത്. കുട്ടികളില്ലാത്ത തെക്കൻ കേരളത്തിലെ ഇത്തരം ബാച്ചുകൾ വടക്കൻ കേരളത്തിലേക്ക് മാറ്റാനുള്ള ഇച്ഛാശക്തി ഈ സർക്കാരിനോ മന്ത്രിക്കോ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയും നിർഭാഗ്യവശാൽ ആർക്കുമുണ്ടാകില്ല.


ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയിൽ ജയിച്ചവരുടെ എണ്ണം സർവകാല റെക്കോഡാണ്. 4,17,077 പേർ. സർക്കാർ കണക്കിൽ ഇവർക്കായി ഉന്നതപഠനത്തിന് ആവശ്യത്തിലേറെ സീറ്റുണ്ട്. മന്ത്രി പറയുന്നത് സംസ്ഥാനത്തൊട്ടാകെ 4,65,141 സീറ്റുകളുണ്ടത്രെ. കോഴിക്കോടും മലപ്പുറത്തുമുള്ള വിദ്യാർഥികൾ കോട്ടയത്തോ, കൊല്ലത്തോ പോയി പ്ലസ് വണിന് ചേരണമെന്നാണോ മന്ത്രി പറയുന്നത്? വിജയിച്ച കുട്ടികളിൽ പകുതിയിലേറെപേർ പാലക്കാട് മുതൽ കാസർകോട് വരെയുള്ള മലബാർ ജില്ലകളിലുള്ളവരാണ്. എന്നാൽ തെക്കൻ കേരളത്തിലുള്ളതിനേക്കാൾ ഗണ്യമായ സീറ്റുകളുടെ കുറവാണ് വടക്കൻ ജില്ലകളിലുള്ളത്. ഇക്കാര്യം വിശദമാക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം 'സുപ്രഭാതം' പ്രസിദ്ധീകരിച്ചിരുന്നു. മലപ്പുറം ജില്ലയിലെ 16,000 ത്തിലധികം വിദ്യാർഥികൾക്കും കോഴിക്കോടും പാലക്കാട്ടുമുള്ള 10,000 വീതം വിദ്യാർഥികൾക്കുമാണ് പ്ലസ് വൺ റഗുലർ പഠനം ഓരോ വർഷവും നിഷേധിക്കപ്പെടുന്നത്. ഈ ജില്ലകളിൽ നിന്നും ഓപൺ സ്‌കൂൾ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണം മാത്രം മതി പ്രതിസന്ധിയുടെ ആഴമറിയാൻ.

ഉപരിപഠന സൗകര്യമില്ലാത്തതിനാൽ കഴിഞ്ഞ ഏഴു വർഷത്തിനിടെ സംസ്ഥാനത്തെ ഓപൺ സ്‌കൂളിൽ ( സ്‌കോൾ ) പ്രവേശനം നേടിയ വിദ്യാർഥികളിൽ 75 ശതമാനവും മലബാറിൽ നിന്നുള്ളവരാണെന്നും ഇതിൽ തന്നെ 36.5 ശതമാനം പേരും മലപ്പുറത്ത് നിന്നുള്ളവരാണെന്നുമാണ് റിപ്പോർട്ട്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവരാണ് ഓപൺ സ്‌കൂളിനെ ആശ്രയിച്ച് ഉന്നതപഠനം നടത്തുന്നവരിൽ ഭൂരിപക്ഷവും. തീർച്ചയായും ആശങ്കപ്പെടുത്തുന്നതാണ് ഈ വിവരങ്ങൾ. എന്നിട്ടും ഈ വർഷവും ഉപരിപഠന യോഗ്യത നേടിയവർക്ക് സീറ്റ് ഉറപ്പുവരുത്താൻ സർക്കാർ തയാറാകാത്തത് പ്രതിഷേധാർഹം തന്നെയാണ്.
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്‌നം പരിഹരിക്കാൻ താലൂക്ക് തലത്തിൽ പട്ടിക ശേഖരിക്കാൻ നിർദേശം നൽകിയതായി മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ആശ്വാസകരം തന്നെയാണ്. എന്നാൽ, ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന നടപടികളായിരിക്കരുത് ഇനി വേണ്ടത്. അധികമായി ആരംഭിച്ച 81 ബാച്ചുകൾ തുടരാനുള്ള അനുമതിയല്ല ആവശ്യം, വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ചുള്ള ബാച്ചുകളാണ്. ഹയർസെക്കൻഡറിയില്ലാത്ത സ്‌കൂളുകളിൽ പുതിയ ഹയർസെക്കൻഡറി സംവിധാനം കൊണ്ടുവരണം.

നിലവിൽ ബാച്ചുകൾ കുറവുള്ള ഇടങ്ങളിൽ ആവശ്യമായ ബാച്ചുകൾ അനുവദിക്കണം. മറ്റു ജില്ലകളിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റ് മലബാറിലേക്ക് സ്ഥിരമായി മാറ്റാനുള്ള സംവിധാനമൊരുക്കണം. ഇതിനായി കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വിദഗ്ധർ, അധ്യാപകർ, വിദ്യർഥി സംഘടനകൾ എന്നിവരുമായി ചർച്ച ചെയ്ത് സ്ഥിരമായ പരിഹാരത്തിലേക്ക് എത്തണം.
വിദ്യാഭ്യാസത്തിലെ വിവേചനത്തിലൂടെ സമൂഹത്തിലുണ്ടാകുന്ന അന്തരവും അതിലൂടെയുള്ള ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും വലുതാണ്. ഒരു ദേശത്തോടുള്ള വിവേചനം ഒരു ജനാധിപത്യ സർക്കാരിനും ഭൂഷണമല്ല. സംസ്ഥാനത്തെ പൊതുവിഭവങ്ങളുടെ ഗുണഭോക്താക്കൾ എല്ലാവരുമായിരിക്കണം.

എന്നാൽ, വികസനത്തിലും വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലുമെല്ലാം തുടർച്ചയായി അവഗണന നേരിട്ട ചരിത്രമാണ് മലബാറിന്റേത്. അതിൽ ഒന്നാണ് പ്ലസ് വൺ സീറ്റിലുള്ള ഈ അന്തരം. സർക്കാരിന് ഇതു തിരുത്താനുള്ള അവസരമാണ് ഇപ്പോൾ മുമ്പിലുള്ളത്. അലോട്ട്‌മെന്റിലേക്ക് കടക്കുന്നതുമുമ്പ് വിഷയത്തിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ അവഗണനയുടെ തോത് ഇനിയും ഉയരും. പ്രാഥമിക വിദ്യാലയങ്ങളെ സ്മാർട്ടാക്കി സ്വകാര്യമേഖലയോട് മത്സരിക്കുന്നതിനൊപ്പം, ആനുപാതികമായ അവസരങ്ങളും വിവേചനരഹിതമായി എല്ലാ പ്രദേശങ്ങളിലെയും വിദ്യാർഥികൾക്ക് ലഭിക്കുക തന്നെ വേണം. അതിനുള്ള വഴിയാണ് കാർത്തികേയൻ കമ്മിറ്റി ശുപാർശകളിൻമേലുള്ള നടപടികൾ. അതിനിനിയും വൈകരുത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago
No Image

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

Kerala
  •  2 months ago
No Image

വയനാട് പുനരധിവാസം:  ധനസഹായം വൈകരുതെന്ന്‌ കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago