HOME
DETAILS
MAL
യു.പിയില്‍ ഇസ്ലാമിക പ്രബോധനം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍
backup
June 22 2021 | 01:06 AM
ലഖ്നൗ: ഇസ്ലാമിക പ്രബോധനം നടത്തിയതിനു ഡല്‍ഹി സ്വദേശികളായ രണ്ടുപേരെ യു.പി ഭീകരതാവിരുദ്ധ സേന അറസ്റ്റ് ചെയ്തു. ജാമിഅ നഗര്‍ സ്വദേശികളായ മുഹമ്മദ് ഉമര്‍ ഗൗതം, ഖാസി ജഹാംഗീര്‍ ഖാസ്മി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മതപരിവര്‍ത്തനം തടയല്‍ നിയമപ്രകാരം ഇരുവര്‍ക്കുമെതിരേ ഗൗതം ബുദ്ധനഗര്‍ പൊലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുവരും ഇതുവരെ 1,000 പേരെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയെന്നാണ് ഭീകരതാവിരുദ്ധ സേന ആരോപിക്കുന്നത്.
പാവപ്പെട്ട കുടുംബങ്ങളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, മൂകരും ബധിരരുമായവര്, കുട്ടികള്‍ എന്നിവരെയാണ് മതം മാറ്റുന്നതെന്ന് യു.പി എ.ഡി.ഡി.പി പ്രശാന്ത് കുമാര്‍ പറഞ്ഞു. ഇവരിലൊരാള്‍ നേരത്തെ മതം മാറിയയാളാണെന്നും പൊലിസ് ആരോപിച്ചു. എന്നാല്‍ ഇരുവരും ഇസ്ലാമിക് ദഅ്വാ സെന്ററെന്ന സ്ഥാപനം നടത്തുന്നവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."