കിന്‍ഫ്ര തീപിടിത്തം: അന്വേഷിക്കുമെന്ന് മന്ത്രി
കിന്‍ഫ്ര തീപിടിത്തം: അന്വേഷിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: തുമ്പ കിന്‍ഫ്രയിലെ മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി വി.ശിവന്‍ കുട്ടി. സംഭവത്തെ കുറിച്ച് കൃത്യമായി അന്വേഷണം നടത്തും. തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്നതിനിടെ അഗ്‌നിശമനസേന ചാക്ക യൂനിറ്റിലെ ഫയര്‍മാന്‍ ആറ്റിങ്ങല്‍ സ്വദേശി രഞ്ജിത്ത് മരിക്കാനിടയായ സംഭവം ദൗര്‍ഭാഗ്യകരമാണ്. രഞ്ജിത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.
അതിനിടെ, തുമ്പയില്‍ തീപിടിത്തത്തിനിടെ ഇടിഞ്ഞുവീണ കെട്ടിടത്തിന് മതിയായ സുരക്ഷയുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. ഹോളോബ്രിക്‌സ് കൊണ്ട് നിര്‍മിച്ച കെട്ടിടത്തില്‍ ബീമുകളില്ലായിരുന്നുവെന്നും അതിനാലാവാം ചുമരിടിഞ്ഞതെന്നും വിദഗ്ധര്‍ പറയുന്നു. തീപിടിച്ച കെട്ടത്തിന് സമീപം സൂക്ഷിച്ചിരുന്ന 16 കോടിയുടെ മരുന്നുകള്‍ സുരക്ഷിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. പുലര്‍ച്ചെ 1.30ഓടെ വലിയ ശബ്ദത്തോടെ ഗോഡൗണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ബ്ലീച്ചിങ് പൗഡറിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. തീ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് അഗ്‌നിശമന സേന അറിയിച്ചു.
തീയണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്‌നിശമന സേനാംഗം മരിച്ചു. ആറ്റിങ്ങല്‍ സ്വദേശിയായ രഞ്ജിത് ആണ് മരിച്ചത്. ഇയാള്‍ അഗ്‌നിശമന സേനയുടെ ചാക്ക യൂണിറ്റിലെ അംഗമാണ്. ഉയരം കൂടിയ ചുമരിലെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് ഇയാളെ തീയ്ക്കുള്ളില്‍നിന്ന് പുറത്തെത്തിച്ചത്. ഉടന്‍ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും 3.50ഓടെ മരിച്ചു.
ജില്ലയിലെ വിവിധയിടങ്ങളിലെ ഫയര്‍യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീ നിയന്ത്രണ വിധേയമായെന്ന് ദക്ഷിണ മേഖലാ ഐ.ജി സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു. തീപിടിത്തത്തില്‍ ഒരു കോടിയിലേറെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
will-enquire-the-kinfra-fiore-minister-shivankutty-says
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."