മഴ കനത്തു, ജ്വല്ലറിയില്‍ വെള്ളം കയറി; കുത്തിയൊലിച്ച വെള്ളത്തില്‍ ഒഴുകിപ്പോയത് രണ്ടരക്കോടിയുടെ സ്വര്‍ണം
മഴ കനത്തു, ജ്വല്ലറിയില്‍ വെള്ളം കയറി; കുത്തിയൊലിച്ച വെള്ളത്തില്‍ ഒഴുകിപ്പോയത് രണ്ടരക്കോടിയുടെ സ്വര്‍ണം
ബെംഗളൂരു: മഴയൊന്ന് കനത്തു പെയ്തപ്പോള്‍ ഒഴുകിപ്പോയത് രണ്ടരക്കോടിയുടെ സ്വര്‍ണം. ബംഗളൂരുവിലെ മല്ലേശ്വരത്താണ് സംഭവം. മല്ലേശ്വരം നയന്‍ത് ക്രോസിലെ നിഹാന്‍ ജ്വല്ലറിയില്‍ വെള്ളം കയറി രണ്ടര കോടിരൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയതായി ഉടമ പറയുന്നു. ഫര്‍ണീച്ചറുകളും ഒലിച്ചുപോയി.
അപ്രതീക്ഷിത വെള്ളപ്പാച്ചിലില്‍ ഷട്ടര്‍ പോലും അടയ്ക്കാന്‍ കഴിയാത്തതാണു വന്‍നഷ്ടത്തിന് ഇടയാക്കിയത്.
'മഴവെള്ളം കുത്തിയൊലിച്ച് ഷോറൂമിലേക്ക് കയറിയപ്പോള്‍ ഞങ്ങള്‍ ഭയന്നു പോയി. ഞങ്ങള്‍ക്ക് ജീവന്‍ രക്ഷിക്കണമായിരുന്നു. പിന്നീട് തിരിച്ചു വന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടലുളവാക്കുന്നതായിരുന്നു. ബോക്‌സുകളില്‍ സൂക്ഷിച്ചിരുന്ന ആഭരങ്ങള്‍ പോലും ഒലിച്ചു പോയിരിക്കുന്നു' ജ്വല്ലറി ഉടമ പറഞ്ഞു. വെള്ളത്തിന്റെ ശക്തിയില്‍ ഷോറൂമിന്റെ പിറകുവശത്തെ വാതില്‍ തുറന്നതോടെ മുഴുവന്‍ ആഭരണങ്ങളും നഷ്ടമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Due to heavy gusty winds and hail stones rain in Bengaluru yesterday Nihan Jewellers in Malleswaram their gold ornaments also sub merged in rain water #BengaluruRains #bengalururain pic.twitter.com/yIi6JG5LCr
— Pramesh Jain ?? (@prameshjain12) May 22, 2023
ശനിയാഴ്ച ഒന്നാം വാര്‍ഷികം ആഘോഷികാനായി വന്‍തോതില്‍ സ്വര്‍ണം ജ്വല്ലറിയില്‍ ശേഖരിച്ചിരുന്നു. ഇതും നഷ്ടമായി. സഹായത്തിനായി കോര്‍പ്പറേഷന്‍ അധികൃതരെ ഫോണില്‍ വിളിച്ചിട്ടും ലഭിച്ചില്ലെന്നാണു ഉടമയായ വനിതയുടെ പരാതി. അടുത്തിടെ മേഖലയിലെ അഴുക്കുചാലുകളും ഓടകളും നവീകരിച്ചിരുന്നു. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഇത്രയും വലിയ നഷ്ടത്തിനിടയാക്കിയതെന്നും ജ്വല്ലറി ഉടമ കുറ്റപ്പെടുത്തി.
അതേസമയം, സംസ്ഥാനത്ത് നാശം വിതച്ച് വേനല്‍മഴ തുടരുന്നതോടെ മരണം ഏഴായി ഉയര്‍ന്നു. ബംഗളൂരുവില്‍ മാത്രം മഴയെടുത്തത് 2 ജീവനുകളാണ്. അടിപ്പാതകളില്‍ തങ്ങിനില്‍ക്കുന്ന വെള്ളം പമ്പ് ചെയ്തു നീക്കുന്നതിനു പുറമേ ചെളിയും മണ്ണും നിറഞ്ഞ് അടഞ്ഞുകിടക്കുന്ന ഓടകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തെളിച്ചു വരികയാണ്. ഇതിനിടെ മഴ തുടരുന്നത് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. കെആര്‍ സര്‍ക്കിള്‍ അടിപ്പാതയില്‍ കാര്‍ മുങ്ങി ഇന്‍ഫോസിസ് ജീവനക്കാരിയായ വിജയവാഡ സ്വദേശിനി ഭാനു രേഖ (22) മരിച്ചതു കൂടാതെ ഞായറാഴ്ച വൈകിട്ട് വെള്ളക്കെട്ടില്‍ ഒലിച്ചുപോയ ലോകേഷ് (31) ന്റെ മൃതദേഹം ബെംഗളൂരു ബൈട്രരായനപുരയിലെ മഴവെള്ളച്ചാലില്‍ നിന്നു കണ്ടെടുത്തു.
കെപി അഗ്രഹാരയിലെ വീടിനുള്ളിലേക്ക് വെള്ളം കയറുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ലോകേഷ് ഒഴുക്കില്‍പെട്ടത്. ഹുന്‍സൂര്‍ സ്വദേശികളായ ഹരീഷ് (42) , സ്വാമി (18), പെരിയപട്ടണയില്‍ നിന്നുള്ള ലോകേഷ് (55), കൊപ്പാള്‍ സ്വദേശി ശ്രീകാന്ത് മേട്ടി (16) എന്നിവര്‍ മിന്നലേറ്റു മരിച്ചു. 2 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ചിക്കമഗളൂരുവില്‍ മരമൊടിഞ്ഞു വീണ് സ്‌കൂട്ടര്‍ യാത്രികന്‍ വേണുഗോപാലും (58) മരിച്ചു.
gold-washed-away-bengaluru
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."